കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപിക ടി.ജെ.നയന ടീച്ചര്‍ക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് യാത്രയയപ്പ് യോഗത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജു കുമാര്‍ കെ.സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കോഴിക്കോട് എ.ഡി.എം ബിജു സി, പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍, വൈസ് പ്രിന്‍സിപ്പല്‍ എം.കെ.അനില്‍കുമാര്‍,മുന്‍ പ്രിന്‍സിപ്പല്‍മാരായ എ.സുധാറാണി, ടി.പി സതീദേവി, എസ്.ഡി.എം.എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സുമതി പി കെ , എസ്.എം.സി ചെയര്‍മാന്‍ എം.മധു, മദര്‍ പി.ടി.എ പ്രസിഡന്റ് നിജിത സുഭാഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ബിനി സതീഷ്, സീനിയര്‍ അസിസ്റ്റന്റുമാരായ എം.വിവേകാനന്ദന്‍ ,എം.പി.കൃഷ്ണകുമാര്‍ ,സ്റ്റാഫ് സെക്രട്ടറിമാരായ ബീന ജോര്‍ജ്, ശ്യാമ.വി, വിദ്യാര്‍ഥികളായ നഫീസത്തുല്‍ മിസ്രിയ, സന ഇക്ബാല്‍, ലക്ഷ്മി ഭാരതി,പൂര്‍വ വിദ്യാര്‍ഥികളായ ഷാഫി പുല്‍പ്പാറ, ഇന്ദു പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ