ജില്ലാ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടീം ഫൈനല്‍ സെലക്ഷന്‍ നടത്തി.

കല്‍പ്പറ്റ: സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഫൈനല്‍ സെലക്ഷന്‍ ട്രയല്‍സ് ഉദ്ഘാടനം എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു നിര്‍വ്വഹിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ റഫീഖ് അദ്ധ്യക്ഷനായിരുന്നു. എം.എസ്.പി സെലക്ടറും, മുന്‍ കോച്ചുമായ ബിനോയ് സി ജെയിംസ് പ്രസംഗിച്ചു.

ചടങ്ങിന് ഡി.എഫ്.എ സെക്രട്ടറി ബിനു തോമസ് സ്വാഗതവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിറാജ് വി നന്ദിയും പറഞ്ഞു. കെ.എഫ്.എ എക്‌സിക്യുട്ടീവ് അംഗം ഷമീം ബക്കര്‍, ഡി.എഫ്.എ ട്രഷറര്‍ ബൈജു കെ എസ്, ഡി.എഫ്.എ വൈസ് പ്രസിഡന്റ്മാരായ നാസര്‍ കല്ലങ്കോടന്‍, സലീം കടവന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ സജീവ് കെ.ആര്‍. അബ്ദുള്‍ ലത്തീഫ് , നിഷാന്ത് മാത്യൂ, നാസര്‍ കുരുണിയന്‍, സന്തോഷ് കെ.എസ്, ഡിക്‌സണ്‍ മൈന്റസ് ചടങ്ങില്‍ സന്നിഹിതരായി. ജില്ലയില്‍ 3 കേന്ദ്രങ്ങളിലായി നടത്തിയ താലൂക്ക് തല ട്രയല്‍സിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് പങ്കെടുത്തത്. ജില്ലാ ക്യാമ്പിലേക്ക് 30 കളിക്കാരെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 17 മുതല്‍ 21 വരെ തൊടുപുഴയിലാണ് സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് മത്സരം നടക്കുന്നത്.
എം.എസ്. പി മുന്‍ കോച്ചുമായ ബിനോയ് സി ജെയിംസ് ചിഫ് സെലക്ടറായും, സിറാജ് വി, രാജേഷ് എന്നിവര്‍ സെലക്ടര്‍മാരായും നേതൃത്വം നല്‍കി. റഫീഖ്, മന്‍സൂര്‍ അലി എം.കെ, സന്തോഷ് കെ.എസ് എന്നിവര്‍ കളി നിയന്ത്രിച്ചു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.