മാനന്തവാടി നഗരസഭയ്ക്ക് മുമ്പിൽ ഉജ്വല ബഹുജന പ്രക്ഷോഭം

മാനന്തവാടി: മാസങ്ങളായി മാലിന്യ നീക്കം നിലച്ച മാനന്തവാടി നഗരസഭ ഓഫീസിലേക്ക് സി പി ഐ എം മുൻസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം നടത്തി. നാലു മാസത്തിലേറെയായി ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ മാനന്തവാടിയിൽ നിലച്ചു. വള്ളിയൂർകാവ് ഉൽസവ കാലത്ത് സ്വരൂപിച്ചതടക്കം മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കിടക്കുകയാണ്. ഗാന്ധി പാർക്കിലെ ശുചി മുറി റോഡു നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് നീക്കിയിട്ട് മാസങ്ങളായെങ്കിലും പകരം സംവിധാനമൊരുക്കാനും നഗരസഭ ഭരണ സമിതിക്കായിട്ടില്ല.

മാലിന്യ നിക്ഷേപത്തിനായി ഗവ.യു.പി.സ്കൂളിന്റെ സ്ഥലം കൈയ്യേറുകയും വിവാധമാവുകയും ചെയ്തു. ഇവിടെ നിന്ന് ചട്ടങ്ങൾ പാലിക്കാതെ കെട്ടിടം പൊളിച്ച് ഓട്, മരങ്ങൾ, തുടങ്ങിയ വസ്തുക്കൾ കടത്തികൊണ്ടുപോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സി പി ഐ എം നേതൃത്വത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രക്ഷോഭം നടന്നത്. സമരം സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.വി സഹദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി അംഗം പി.ടി ബിജു അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.എം വർക്കി മാസ്റ്റർ, അബ്ദുൾ ആസിഫ്, എം റെജീഷ്, വി.ആർ പ്രവിജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും സര്‍ക്കാര്‍/എന്‍ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട്

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

തിരുവനന്തപുരം:സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.