ശുചിത്വ മാലിന്യ ഭേദഗതി പദ്ധതി; ആസൂത്രണ സമിതി അംഗീകാരം നല്‍കി

തദ്ദേശ സ്ഥാപനങ്ങളിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ശുചിത്വ-മാലിന്യ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2023-24 വാര്‍ഷിക പദ്ധതി വിനിയോഗത്തിന്റെ നാലുമാസത്തെ പുരോഗതി യോഗം വിലയിരുത്തി. ഇതുവരെ 13.51 ശതമാനം വികസന ഫണ്ട് വിനിയോഗം നടത്തി. ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ജില്ല ഏഴാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്ത് 8.26 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 12.44 ശതമാനവും ഗ്രാമ പഞ്ചായത്ത് 15.57 ശതമാനവും നഗരസഭ 12.78 ശതമാനവും വികസന ഫണ്ട് വിനിയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉപഭോക്തൃലിസ്റ്റ് ആഗസ്റ്റ് 31 നകം നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനവാസകേന്ദ്രങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി. പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി ബള്‍ബുകളാക്കുന്ന നിലാവ് പദ്ധതിയിലെ പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം യോഗം വിളിച്ചുചേര്‍ക്കും. കെ.എസ്.ഇ.ബി അധികൃതര്‍, തദ്ദേശ സ്ഥാപന അധികൃതരും നിലാവ് പദ്ധതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് എല്‍.എസ്.ജി.ഡി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതി കാര്യക്ഷമമാക്കണം. സ്‌കൂളില്‍ സ്ഥിരമായി ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പി.ഇ.സി യോഗത്തില്‍ സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കണംം. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് പി.ഇ.സി യോഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജില്ലാ ആസൂത്രണ സമിതിക്കും നല്‍കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് സൗജന്യമായി ദിനപത്രം നല്‍കുന്നതിനുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപന തലത്തില്‍ ആവിഷ്‌ക്കരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

ഹാൻഡ്‌ബോൾ സെലക്ഷൻ ട്രയൽസ്

ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. മെയ് 2 രാവിലെ 8 മുതൽ വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷനിൽ 2013 ജനുവരി

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.