കല്‍പ്പറ്റ:- ജപ്തി നടപടികള്‍ തടയുക തന്നെ ചെയ്യുമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍ പറഞ്ഞു. ബാങ്കുകള്‍ അടിയന്തിരമായി ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കൊച്ചു കേരളത്തെ സ്‌നേഹതണലില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ച മഹാനായ ഭരണാധികാരിയായിരുന്നു അന്തരിച്ച ഉമ്മന്‍ ചാണ്ടിയെന്ന് ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് ഡിസി സി പ്രസിഡന്റ് എന്‍.. ഡി അപ്പച്ചന്‍ പറഞ്ഞു.കര്‍ഷകരുടെ കണ്ണീര്‍ ഭരണവര്‍ഗ്ഗം കണ്ണ് തുറന്ന് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി.ജന:സെക്രട്ടറി എ. ജമീല ആലിപ്പറ്റ, എ ഐ സി സി അംഗം പി.കെ.ജയലക്ഷമി , കര്‍ഷക കോ: സംഘടനാ ചാര്‍ജ് ജന:സെക്രട്ടറി എ.ഡി.സാബുസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡി.മാത്യു ദേവഗിരി ,സി.പി.സലിം, പി.എം.ബെന്നി, കെ.പി.സി സി അംഗം കെ.എല്‍ പൗലോസ്, യുഡിഎഫ് കണ്‍വീനര്‍ വിശ്വനാഥന്‍ മാസ്റ്റര്‍, വി.റ്റി.തോമസ്, സിബൈജു ചാക്കോ ഒ.വി.അപ്പച്ചന്‍, കെ.ജെ.ജോണ്‍, ഇ ജോണ്‍സണ്‍ ഇലവുങ്കല്‍, ടി.വിജയന്‍ തോബ്രാകുടി, വി.ഡി. ജോസ്, കെ.എം.കുര്യാക്കോസ്, കെ.സണ്ണി തരിയോട്, വി.വി.രാജ, വി.വി.നാരായണവാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലീഗല് കം പ്രൊബേഷന് ഓഫീസര്‍ നിയമനം
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല് കം പ്രൊബേഷന് ഓഫീസര്‍ തസ്തികയില് ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്വകലാശാലയില് നിന്നും നിയമ ബിരുദവും സര്ക്കാര്/എന്ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള് സംബന്ധിച്ച നിയമപരമായ കാര്യങ്ങളില് അഭിഭാഷകരായി രണ്ട്