‘ദുരൂഹ സാഹചര്യത്തിൽ കാർ, പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങി ആന്തരിക അവയവങ്ങൾ’, ഞെട്ടി പൊലീസ്, ട്വിസ്റ്റ്…

തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് പൊലീസ് പിടികൂടിയ ആന്തരിക അവയവങ്ങളുടെ അവശിഷ്ടങ്ങൾ ആടിൻറേതെന്ന് പിടിയിലായവർ മൊഴി നൽകി. പ്രാഥമിക ഫൊറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങള്‍ മൃഗത്തിൻറേതാണെന്ന് കണ്ടെത്തി. ദുർമന്ത്രവാദത്തിൻറെ ഭാഗമായുള്ള തട്ടിപ്പാണന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെള്ളിയാഴച പുലർച്ചെ മുതലാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഒരു വാഹനം ഉത്തമ പാളയം പൊലീസ് പരിശോധിച്ചു.

വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരാണ്. പരസ്പര വിരുദ്ധമായ ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വാഹനം വിശദമായി പരിശോധിച്ചു. വാഹനത്തിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. പൂജക്ക് ശേഷമെത്തിച്ച മനുഷ്യൻറെ അവയവ ഭാഗങ്ങളാണെന്നും വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്ന് വാഹനത്തിനുണ്ടായിരുന്നവർ പറഞ്ഞതോടെ പോലീസും അതിശയിച്ചുപോയി.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഇവ ഫൊറൻസിക് പരിശോധനക്ക് അയച്ചു. ഉത്തമപാളയം സ്വദേശി ജെയിംസാണ് ഇടനില നിന്നതെന്നും വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. പിടിയിലായവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പത്തനംതിട്ട സ്വദേശിയെ കണ്ടെത്താൻ കേരള പോലീസിൻറെ സഹായം തേടി. വണ്ടിപ്പെരിയാറിൽ വച്ചാണിത് കൈമാറിയതെന്ന് വാഹത്തിലുണ്ടായിരുന്നവർ മൊഴി നൽകി. വണ്ടിപ്പെരിയാറിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം ഉത്തമപാളയം പൊലീസ് പത്തനംതിട്ട പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്ത പരുമല സ്വദേശി ചെല്ലപ്പനെയും ചോദ്യം ചെയ്തു.

ചെല്ലപ്പൻ കള്ളനോട്ട് കേസിലെ പ്രതിയാണ്. ഇതിനിടെ വാനഹത്തിലുണ്ടായിരുന്നത് മനുഷ്യൻറെ അവയവങ്ങളല്ലെന്ന് ഫോറൻസിക് വിഭാഗത്തിൻറെ പ്രാഥമിക വിവരവുമെത്തി. കൂടുതൽ ചോദ്യം ചെയ്യലിലാണ് പെട്ടിയിലുണ്ടായിരുന്നത് ആടിൻറെ ആന്തരിക അവയവങ്ങളാണെന്ന് പിടിയിലായവർ സമ്മതിച്ചു. ചെല്ലപ്പനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതേസമയം ഏത് മൃഗത്തിൻറെ അവയവമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകളും നടക്കുന്നുണ്ട്. എന്തിനാണ് അവയവ ഭാഗങ്ങളുമായി ഇവർ സഞ്ചരിച്ചതെന്ന കാര്യത്തിൽ വ്യക്തത വ്യക്തത വരുത്താൻ കസ്റ്റഡിയിലുള്ളവരെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ

സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത്‌ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന

സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജനമൈത്രി പോലീസ്

പിന്നാക്ക വിഭാഗത്തിലെ യുവതീ- യുവാക്കൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് കൽപ്പറ്റയിൽ

കൽപ്പറ്റ : വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ്

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.