കണിയാമ്പറ്റ. വർഷങ്ങളായി കണിയാമ്പറ്റ മിലുമുക്കിലെ ടൗണുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്ന ഡ്രൈനേജ് നിർമ്മാണത്തിനു അറുതിയായി. പി. ഡബ്ല്യൂ.ഡി കൽപ്പറ്റ സബ് ഡിവിഷന്റെ കീഴിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച നിർമ്മാണ പ്രവർത്തി കൽപ്പറ്റ നിയോജക മണ്ഡലം എം. എൽ. എ. ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബിന്ദു,അബ്ദുള്ള വരിയിൽ, കുഞ്ഞമ്മദ് നെല്ലോളി, വാഴയിൽ ഇബ്രാഹിം,സൈതലവി എ. കെ, കേളോത് ഇബ്രാഹിം നാസർ പുതിയാണ്ടി,യൂനുസ്,സി.ഖാദർ,എം കെ.എം കെ റിയാസ്,ഇബ്രാഹിം തെങ്ങിൽ,എം ടി ഇബ്രാഹിം,ഇ. സി. റിയാസ് തുടങ്ങിയവർ സംസാരിച്ചു

ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ നിയമനം
മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ് ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ കാർപെന്ററി/ ഷീറ്റ് മെറ്റൽ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ്ധമുള്ളവർക്ക് ലക്ചറർ തസ്തികയിലേക്കും ഐടിഐ, വിഎച്ച്എസ്സി, ടിഎച്ച്എസ്എസ്എൽസി യോഗ്യതയുള്ളവർക്ക്