ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന സെക്കുലർ സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ കൽപ്പറ്റ മണ്ഡലം പ്രചരണ ജാഥ വൈത്തിരി, പൊഴുതന, അച്ചുരാനം മേഖലകളിൽ പര്യടനം നടത്തി. വൈത്തിരിയിൽ നൽകിയ സ്വീകരണത്തിൽ എസ് ചിത്രകുമാർ സ്വാഗതo പറഞ്ഞു. കെ.ഗണേഷ് അധ്യക്ഷനായി. പൊഴുതനയിൽ നൽകിയ സ്വീകരണത്തിൽ അഫ്സൽ സ്വാഗതം പറഞ്ഞു.വിനോദ് അദ്യക്ഷനായി.അച്ചൂരാനം ആറാം മൈലിൽ നൽകിയ സ്വീകരണത്തിൽ സൈനുൽ ആബിദ് സ്വാഗതo പറഞ്ഞു. ജെറീഷ് അധ്യക്ഷനായി. സ്വീകരണങ്ങൾക്ക് ജാഥാ ക്യാപ്റ്റൻ ജിതിൻ കെ ആർ നന്ദി പറഞ്ഞു. വിവിദ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ അർജുൻ ഗോപാൽ, സി ഷംസുദ്ദീൻ’എം രമേഷ്,ജോബിസൺ ജയിംസ്,ജംഷിദ് പി, അദീന ഫ്രാൻസിസ് , ജാനിഷ ,എം ബിജുലാൽ, ഹരിശങ്കർ,ബിനീഷ് മാധവ് തുടങ്ങിയ വർ സംസാരിച്ചു.

ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ നിയമനം
മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിൽ ഇംഗ്ലീഷ് ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ കാർപെന്ററി/ ഷീറ്റ് മെറ്റൽ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ്ധമുള്ളവർക്ക് ലക്ചറർ തസ്തികയിലേക്കും ഐടിഐ, വിഎച്ച്എസ്‌സി, ടിഎച്ച്എസ്‌എസ്‌എൽസി യോഗ്യതയുള്ളവർക്ക്