ഇര്‍പ്പം കയറി പൊളിഞ്ഞ് വീഴാറായ മതില്‍ വില്പനയ്ക്ക്; വില 41 ലക്ഷം രൂപ, കാരണം വിചിത്രം

ഓരോ ദിവസവും പലതരത്തിലുള്ള വിചിത്രമായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള ഒരു വാർത്തയാണിത്. തകർന്ന മതിൽ 41 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന ഒരു അമേരിക്കക്കാരനെ കുറിച്ചാണ് വാർത്ത. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അമേരിക്കയിലെ വാഷിംഗ്ടണ്‍, ജോർജ്ജ്ടൗൺ ഏരിയയിലാണ് ഈ മതിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു വസ്തുവിന്‍റെ ശരാശരി വില 13 കോടിയിൽ കുറയാതെയാണ്.

കെല്ലർ വില്യംസ് ക്യാപിറ്റൽ പ്രോപ്പർട്ടീസ് സൈറ്റിലാണ് 50,000 ഡോളറിന്, അതായത് 41 ലക്ഷം രൂപയ്ക്ക് വസ്തു വിൽപ്പനയ്ക്ക് വെച്ചത്. സത്യത്തിൽ ആ പരസ്യം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാരണം അത് തെല്ലൊന്നുമല്ല ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. ഒരു പഴയ വീടിനോട് ചേർന്ന് നിൽക്കുന്ന മതിലിന്‍റെ ചിത്രം വിൽപ്പനയ്ക്കായി പരസ്യം ചെയ്തപ്പോൾ പലരും കരുതിയത് വീട് അടക്കമുള്ള വസ്തുവിനാണ് 41 ലക്ഷം രൂപ എന്നായിരുന്നു. അത് പലരെയും മോഹിപ്പിച്ചു. കാരണം കോടികൾ വിലമതിക്കുന്ന സ്ഥലത്താണ് വെറും 41 ലക്ഷം രൂപയ്ക്ക് ഒരു വസ്തു ലഭിക്കാൻ പോകുന്നത്. പരസ്യം കണ്ട് പലരും വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. പക്ഷേ അപ്പോഴാണ് തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്ന് പലരും തിരിച്ചറിഞ്ഞത്. കാരണം വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നത് പൊട്ടി പൊളിഞ്ഞ ഒരു മതിൽ മാത്രമാണ്. അതിന്‍റെ വിലയാണ് 41 ലക്ഷം രൂപ.

റിപ്പോർട്ടുകൾ അനുസരിച്ച് അലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ആ മതിൽ. എന്നാൽ ഈർപ്പം ഇറങ്ങിയതിനെ തുടർന്ന് തകർന്നുവീഴാറായ അവസ്ഥയിലാണ് അതിപ്പോൾ. പക്ഷേ മതിൽ പുനരുദ്ധരിക്കുന്നതിനുള്ള യാതൊരു നടപടികളും അലൻ സ്വീകരിച്ചില്ല. അപ്പോൾ അലന്‍റെ അയൽക്കാരൻ ആ മതിൽ വാങ്ങിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. 600 ഡോളർ ആയിരുന്നു അദ്ദേഹം മതിലിന്‍റെ വിലയായി വാഗ്ദാനം ചെയ്തത്. എന്നാൽ അലൻ ആ തുകയ്ക്ക് മതിൽ വിൽക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല വസ്തു പരസ്യ സൈറ്റിൽ 41 ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഏതായാലും ഇതുവരെയും ആരും ആ മതിൽ വാങ്ങാൻ തയ്യാറായി മുന്നോട്ട് വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു

മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.