ദേശീയപാത നിർമാണം 2025 ഓടെ പൂർത്തിയാകുമെന്ന് മന്ത്രി

മഞ്ചേശ്വരം∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിർമാണം 2 വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം ഗോവിന്ദപൈ– നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഞ്ചേശ്വരം മണ്ഡലത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിൽ അടുത്ത വർഷത്തോടെ ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ മുഴുവനായും പൂർത്തീകരിക്കും. ദേശീയ പാതയ്ക്ക് വേണ്ടി 25% ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യ റീച്ച് തലപ്പാടി–ചെങ്കള ദേശീയപാത വികസനം മേയിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 2021 നവംബർ 18 നു ആണ് നിർമാണം തുടങ്ങിയത്.

55 ശതമാനം നിർമാണം കഴിഞ്ഞു. തലപ്പാടി – ചെങ്കള 39 കിലോമീറ്റർ 1700 കോടി രൂപയാണ് നിർമാണ പദ്ധതി തുക. ആറു വരി പ്രധാന പാത 18 കിലോമീറ്റർ നിർമാണം തീർന്നു. കർണാടക കടന്നു കേരള അതിർത്തി തലപ്പാടി നിന്നു പൊസോട്ട് വരെ 5 കിലോമീറ്റർ പ്രധാന പാത പൂർണമായി. സർവീസ് റോഡ് 66 കിലോമീറ്ററിൽ 44 കിലോമീറ്റർ,സംരക്ഷണ ഭിത്തി 48 കിലോമീറ്ററിൽ 42, ഡ്രെയ്നേജ് 78 കിലോമീറ്ററിൽ 69 കിലോമീറ്റർ നിർമാണമായി.

4 ചെറുപാലങ്ങളിൽ മഞ്ചേശ്വരം പാലം നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ള രണ്ടെണ്ണം 75 ശതമാനവും ഒരെണ്ണം 50 ശതമാനവുമായി നിർമാണം പുരോഗതിയിലാണ്. വലിയ പാലങ്ങൾ 4 എണ്ണമാണ് നിർമാണത്തിലുള്ളത്. കുമ്പള 90 ശതമാനം, മൊഗ്രാൽ, ഉപ്പള, ഷിറിയ പാലങ്ങൾ 75 ശതമാനവും എന്നിങ്ങനെയാണ് നിർമാണ പുരോഗതി. കാസർകോട് ഫ്ലൈ ഓവർ നിർമാണത്തിൽ 45 ശതമാനം തീർന്നു. വൈദ്യുതി ലൈൻ 85 ശതമാനവും മാറ്റി സ്ഥാപിക്കൽ പണി തീർന്നു.

ചടങ്ങിൽ എ.കെ.എം അഷ്‌റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാസർകോട് റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. രാജീവൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേറൊ, വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി, ജില്ലാ പഞ്ചായത്ത് അംഗം പി. കമലാക്ഷി, എൻ.അബ്ദുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീൻ കുഞ്ഞി, മഞ്ചേശ്വരം പഞ്ചായത്ത് അംഗം യാദവ ബഡാജെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.എം. കരുണാകര ഷെട്ടി, ജയരാമ ബല്ലംകൂഡേൽ, പി.സോമപ്പ, അസീസ് മരികെ, ഹരീഷ് ചന്ദ്ര, രാഘവ ചേരാൾ, താജുദ്ദീൻ മൊഗ്രാൽ, സിദ്ദീഖ് കൈക്കമ്പ, ഡോ. കെ.എ ഖാദർ, അഹമ്മദലി, റോഡ്‌സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ യു.പി. ജയശ്രീ, മഞ്ചേശ്വരം പൊതുമരാമത്ത് റോഡ് സെക‍്ഷൻ അസി.എൻജിനീയർ വി.വി. മണിപ്രസാദ് എന്നിവർ പ്രസംഗിച്ചു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.