അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ വൈകാരിക നിമിഷം

ആലുവ: അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്കുമായി അന്വേഷണ സംഘം വിശദമായി തെളിവെടുത്തു.
കുട്ടിയെ കൊലപ്പെടുത്തിയ ആലുവ മാർക്കറ്റ് മുതൽ പ്രതിയുടെ താമസസ്ഥലം വരെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതി പ്രതി അസ്ഫാക്ക് ആലം വിശദീകരിച്ചു.

കുട്ടിയെ കൊലപ്പെടുത്തിയ ആലുവ മാര്‍ക്കറ്റിലായിരുന്നു പ്രതിയെ ആദ്യം എത്തിച്ചത്. തുടർന്ന് പ്രതി കൃത്യത്തിനുശേഷം എത്തിച്ചേര്‍ന്ന സമീപത്തെ പൈപ്പിന് സമീപത്തെത്തിച്ചു.

മാര്‍ക്കറ്റിനുള്ളിലെ കടയിലേക്കും അവിടെ നിന്ന് പ്രതി എത്തിയ ബെവ്കോ ഔട്ട്ലെറ്റിലേക്കും കൊണ്ടുപോയി. ഇതിനിടെ പ്രതിയെ എത്തിച്ചതറിഞ്ഞ് ആളുകള്‍ തടിച്ചു കൂടി പ്രതിക്കു നേരെ പാഞ്ഞടുത്തു.

ആലുവ മാർക്കറ്റിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിന്നീട് പൊലീസ് നേരെ പോയത് കുട്ടിയുടെ വീട്ടിലേക്കാണ്. ഏറെ anവൈകാരികമായ രംഗങ്ങൾ ആയിരുന്നു കുട്ടിയുടെ വീട്ടിൽ നടന്നത്. വിവരമറിഞ്ഞെത്തിയ കുട്ടിയുടെ അമ്മയും പ്രതിക്ക് നേരെ പാഞ്ഞടുത്തു.

മാതാവിനെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് വീണ്ടും തെളിവെടുപ്പ് ആരംഭിച്ചത്. പ്രതി പെൺകുട്ടിക്ക് ജ്യൂസും മിഠായിയും വാങ്ങിയ നൽകിയ വീടിനടുത്തെ കടയിലെ ആളും പ്രതിയെ തിരിച്ചറിഞ്ഞു.

പ്രതി ആദ്യം താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണ് അന്വേഷണ സംഘം മടങ്ങിയത്. അതേസമയം, ഡമ്മി ഉപയോഗിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിക്കാനുള്ള നടപടികളില്‍ കൂടുതല്‍ നിയമസാധ്യത പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതി അസ്ഫാക്ക് ആലത്തിന്‍റെ കസ്റ്റഡി കാലാവാധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുൾ സമദിനെ (26) അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.