കല്പ്പറ്റ: രാഹുല്ഗാന്ധി എംപി മത്സരിക്കാന് വയനാടിനെ തിരഞ്ഞെടുത്തപ്പോള് മുതല് വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണര്വാണ് ലഭിച്ചതെന്നും വീണ്ടും എംപി തിരിച്ചെത്തുമ്പോള് പ്രതീക്ഷകള് ഉയരുകയാണെന്നും വയനാട് ഡെസ്റ്റിനേഷന് മേക്കേഴ്സ് അഭിപ്രായപ്പെട്ടു. അറിയപ്പെടാതിരുന്ന വയനാട് ഇന്ന് ലോക മാധ്യമങ്ങളില് വരെ ശ്രദ്ധ നേടി.കോവിഡിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും,നോര്ത്ത് ഇന്ത്യയില് നിന്നും നിരവധി സഞ്ചാരികളാണ് വയനാടിനെ തേടിയെത്തുന്നത്. രാത്രിയാത്ര നിരോധനം റദ്ധാക്കലും റയില്വേയെന്ന സ്വപ്നവും ബാക്കിയാണ്. ഈ വിഷയത്തിലും എംപിയുടെ ഇടപെടല് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ജനങ്ങളെന്നും വയനാട് ഡെസ്റ്റിനേഷന് മേക്കേഴ്സ്.യോഗത്തില് പ്രവീണ് വി രാജ്,സുരേഷ് ബാബു, ഷൈന് ഫ്രാന്സിസ്,കെ വി വിനീത് എന്നിവര് സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.