കൽപറ്റ:മിഷൻ വാത്സല്യക്കു കീഴിൽ ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു.മീനങ്ങാടി ജവഹർ ബാലവികാസ് ഭവൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലാണ് ചൈൽഡ് ഹെൽപ്പ് ലൈൻ ഓഫീസ്.പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്‌തു.മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാശിശുവികസന ഓഫീസർ വി.സി സത്യൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസ്.കെ.ഇ, ജ്വാല ഡയറക്ടർ സി,കെ ദിനേശൻ,ചൈൽഡ് ഹെൽപ്പ്ലൈൻ കോഡിനേറ്റർ അനഘ പി.ടി എന്നിവർ സംസാരിച്ചു.
പ്രോജക്ട് കോ–-ഓർഡിനേറ്റർ, കൗൺസിലർ, സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്‌തികകളിലായി എട്ട് ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. 1098 നമ്പറിൽ സേവനം ലഭ്യമാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.