വാഴവറ്റ മലങ്കര കോളനിയിലെ വെളിയൻ (60) എന്ന കൊടക നെയാണ് കാണാതായത് വൈകുന്നേരം 6 മണിയോടെ കാരാ പുഴ മലങ്കര പുഴയിൽ കുളിക്കാനായി പോയതാണെന്നാണ് ലഭ്യമായ വിവരം. തോർത്തും, ചകിരിയും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ അകപ്പെട്ടതാണോ എന്ന സംശയത്തിൽ ഫയർഫോഴ്സും മീനങ്ങാടി പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന്
രാത്രി 11 മണിയോടെ
മൃതദേഹം കണ്ടെത്തി കൽപ്പറ്റ തുർക്കി ജീവ രക്ഷാസമിതിയാണ് മൃതദേഹം കണ്ടെത്തിയത്.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ