മാനന്തവാടി : എൻ എഫ് സി ട്രോഫി സംസ്ഥാന ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള ജില്ലാ ഫുട്ബോൾ ടീം സെലക്ഷന്റെ ഭാഗമായി ജില്ലയിൽ മാനന്തവാടി, വൈത്തിരി ബത്തേരി താലൂക്ക് തല സെലക്ഷൻ ട്രയൽസ് നടത്തി.തെരഞ്ഞെടുക്കുന്ന കളിക്കാർക്കായി ഫൈനൽ സെലക്ഷൻ ആഗസ്റ്റ് 12 ന് മുട്ടിൽ ഗ്രൗണ്ടിൽ വെച്ച് നടക്കും.
മാനന്തവാടിയിൽ നടന്ന സെലക്ഷൻ ട്രയൽസ് മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി വി എസ് മൂസ ഉദ്ഘാടനം ചെയ്തു. ഗവ.യു പി സ്കൂൾ അധ്യാപകനും കെ പി എസ് ടി എ താലൂക്ക് സെക്രട്ടറിയുമായ പി മുരളീദാസ് മാസ്റ്റർ ഫാ: ജി കെ എം ഹയർസെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനമായ മുനീർ പാറക്കടവത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയന്റ് സെക്രട്ടറി മൻസൂർ അലി സ്വാഗതവും സെലക്ഷൻ വൈസ് ചെയർമാൻ സി എച് അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു..
180 കുട്ടികൾ പങ്കെടുത്ത ട്രയൽസിൽ നിന്നും 33 കുട്ടികളെ ജില്ലാ തല ഫൈനൽ സെലക്ഷനിലേക്ക് തിരഞ്ഞെടുത്തു.ജില്ലാ ഫൂട്ടബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ ബിനു തോമസ്, എക്സിക്യൂട്ടീവ് മെമ്പർ നിഷാന്ത് മാത്യു എന്നിവർ സെലക്ഷൻ ട്രയൽസ് സന്ദർശിച്ചു നിർദേശങ്ങൾ നൽകി.