കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കാര്‍ഷികമൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിനായി കൃഷി വകുപ്പ് ഒരുക്കിയ കേരളഗ്രോ ബ്രാന്‍ഡിന്റെ ഇന്‍ഫര്‍മാറ്റിക്സ് കിയോസ്‌ക്ക് മാനന്തവാടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കിയോസ്‌ക്ക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വിജോള്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി സ്വന്തമാക്കുന്നതിനുള്ള സംവിധാനമാണ് ഇന്‍ഫര്‍മാറ്റിക്സ് കിയോസ്‌ക്ക്.
ചടങ്ങില്‍ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വി.ആര്‍ അനില്‍കുമാര്‍, താലൂക്ക് വികസന സമിതി അംഗങ്ങളായ ശോഭ രാജന്‍, നിഖില്‍ പത്മനാഭന്‍, സെയില്‍ ടാക്സ് ഓഫീസര്‍ മുഹമ്മദ് മനാഫ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, തൊണ്ടര്‍നാട് കൃഷി ഓഫീസര്‍ മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്..! പ്രമേഹം പിടിപെടാന് സാധ്യതയേറെ
മധ്യവയസില് മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന് നഗരങ്ങളിലെ യുവാക്കളില് ഒരു







