‘ബേബി ക്രിസ്റ്റ’ ലുക്കും 26 കി.മീ. മൈലേജും; സര്‍പ്രൈസ് എന്‍ട്രിയുമായി ടൊയോട്ട റൂമിയോണ്‍.

ഇൻവിക്റ്റോ എന്ന മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് ശേഷം വീണ്ടും റീബാഡ്‌ജ് തന്ത്രവുമായി മാരുതിയും ടൊയോട്ടയും ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ എര്‍ട്ടിഗയെയാണ് ഇത്തവണ ടൊയോട്ടയുടെ ബാഡ്‌ജ് അണിയിച്ച്‌ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ കൗതുകത്തോടെ കാത്തിരുന്ന ഈ വേഷപ്പകര്‍ച്ച എന്തായാലും ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണെന്ന് ഉറപ്പിക്കാം. കാരണം എര്‍ട്ടിഗയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും പ്രീമിയം ഫീല്‍ നല്‍കാനായി ‘ബേബി ക്രിസ്റ്റ’ ലുക്കിലാണ് ടൊയോട്ട റൂമിയോണിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആദ്യ കാഴ്ച്ചയില്‍ തന്നെ എര്‍ട്ടിഗയേക്കാള്‍ ആഡംബരത്തവും ആകര്‍ഷണവും നല്‍കാൻ റൂമിയോണിന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ എക്കാലത്തേയും ഹിറ്റ് മോഡലായ ഇന്നോവയുടെ പുതുതലമുറ മോഡലിനെ മാരുതിയുടെ അഡ്രസിലേക്ക് മാറ്റിയതിനു പിന്നാലെയാണ് മള്‍ട്ടി പര്‍പ്പസ് വാഹന നിരയിലെ മാരുതിയുടെ ഐഡന്റിറ്റിയായ എര്‍ട്ടിഗയെ ടൊയോട്ടയും കൂടെക്കൂട്ടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ടൊയോട്ട എര്‍ട്ടിഗയുടെ ബ്രാൻഡ് എൻജിനിയറിംഗ് പതിപ്പായി റൂമിയോണ്‍ പുറത്തിറക്കിയിരുന്നുവെങ്കിലും ഇന്ത്യയിലെത്തുമ്ബോള്‍ ആള് അല്‍പം കൂടി സ്റ്റൈലിഷായിട്ടുണ്ട്.

ഡിസൈനിലേക്ക് വരുന്നതിനു മുമ്ബ് പുതിയ റൂമിയോണ്‍ എംപിവിയുടെ വില വിവരങ്ങള്‍ അറിയാനായിരിക്കും ഏവര്‍ക്കും താത്പര്യം. എന്നാല്‍ ഇപ്പോള്‍ കോംപാക്‌ട് എംപിവിയുടെ അവതരണം മാത്രമാണ് നടന്നിരിക്കുന്നത് എന്നതിനാല്‍ വിലയെ കുറിച്ച്‌ ഒരു കാര്യവും കമ്ബനി പുറത്തുവിട്ടിട്ടില്ല. എന്തായാലും മാരുതി എര്‍ട്ടിഗയേക്കാള്‍ അല്‍പം വില കൂടുതലാവുമെന്ന് പ്രതീക്ഷിക്കാം.

പുതിയ ടൊയോട്ട റൂമിയോണിന്റെ വിലയും ബുക്കിംഗ് തുകയും ബ്രാൻഡ് ഉടൻ പ്രഖ്യാപിക്കും. രണ്ട് ബ്രാൻഡുകള്‍ക്കിടയില്‍ പങ്കിടുന്ന നാലാമത്തെ ബാഡ്ജ്-എഞ്ചിനീയറിംഗ് വാഹനമാണിതെന്നതും ശ്രദ്ധേയമായ കാര്യമാണ്. നിലവില്‍ ഇന്നോവ പ്രീമിയം എംപിവിയും വെല്‍ഫയര്‍ ലക്ഷ്വറി എംപിവിയും ഉള്‍പ്പെടുന്ന ബ്രാൻഡിന്റെ എംപിവി നിര ശക്തിപ്പെടുത്താനും റൂമിയോണിന്റെ വരവ് സഹായകരമാവും.

ഇനി ഡിസൈനിലേക്ക് വന്നാല്‍ എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ റൂമിയോണ്‍ അതിന്റെ രൂപത്തില്‍ വളരെ കുറച്ച്‌ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെങ്കിലും സംഗതി അടിപൊളിയാണ്. ഇന്നോവ ക്രിസ്റ്റയെ ഓര്‍മപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്ലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതോടൊപ്പം പുതിയ ഫോഗ് ലാമ്ബ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്ബര്‍ എന്നിവയെല്ലാം ടൊയോട്ട ഫീല്‍ നല്‍കാൻ ഏറെ സഹായകരമായിട്ടുണ്ട്.

ഇനി ഇന്റീരിയറിലേക്ക് കയറിയാല്‍ വുഡ് പോലെയുള്ള ഇൻസേര്‍ട്ടുകളുള്ള ഒരു ബ്ലാക്ക്ഡ്-ഔട്ട് ഡാഷ്ബോര്‍ഡാണ് ടൊയോട്ട റൂമിയോണിന് സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം എര്‍ട്ടിഗയ്ക്ക് സമാനമായ ബീജ് നിറത്തിലുള്ള അപ്ഹോള്‍സ്റ്ററിയും കൂടെ ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്. മറ്റ് ഫീച്ചറുകളിലേക്ക് കടന്നാല്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് സമാനമായ കാര്യങ്ങള്‍ തന്നെയാണ് ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ റൂമിയോണ്‍ എംപിയിലും ഒരുക്കിയിരിക്കുന്നത്.ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോള്‍ സഹിതമുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സെമി-ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇതില്‍ ഹൈലൈറ്റായി എടുത്തു പറയാനാവുന്നത്.

എഞ്ചിൻ ഓപ്ഷനുകളിലേക്ക് വന്നാല്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായാണ് ടൊയോട്ട റൂമിയോണ്‍ എംപിവി നിരത്തിലേക്ക് ഇറങ്ങുന്നത്. ഇത് പരമാവധി 103 bhp പവറില്‍ 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 20.51 കിലോമീറ്റര്‍ മൈലേജ് വരെയുണ്ടെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

പെട്രോളിന് പുറമെ 26.11 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള സിഎൻജി വേരിയന്റും കമ്ബനി അവതരിപ്പിക്കുന്നുണ്ട്. ടൊയോട്ടയുടെ ബാഡ്‌ജിംഗും അതോടൊപ്പം ഈ കിടിലൻ മൈലേജ് കണക്കുകളും കൂടി ചേരുന്നതോടെ ആളുകള്‍ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടൊയോട്ട റൂമിയോണ്‍ നിര്‍മിക്കുന്നതും കമ്ബനിക്ക് വിതരണം ചെയ്യുന്നതും മാരുതി സുസുക്കിയാവും. ഫസ്റ്റ് ഇൻ, ഫസ്റ്റ് ഔട്ട്’ തന്ത്രം സ്വീകരിച്ചുകൊണ്ടാവും ജാപ്പനീസ് ബ്രാൻഡ് ഡെലിവറി പൂര്‍ത്തികരിക്കുക. എന്തായാലും വിപണിയില്‍ ഒരു കലക്ക് കലക്കാനുള്ള എല്ലാ ചേരുവകളും റൂമിയോണിലുണ്ടാവും. ഹൈലൈറ്റാവുക ഇന്നോവ ക്രിസ്റ്റയുടെ ലുക്കാവുമെന്നതിലും സംശയമൊന്നും വേണ്ട.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.