ബാണാസുര സാഗറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ റിസര്‍വോയറുകളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബാണാസുര റിസര്‍വോയറില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ 15 ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് ജില്ലയിലെ റിസര്‍വോയറുകളില്‍ നിക്ഷേപിക്കുക. പദ്ധതിയുടെ ഭാഗമായി ബാണാസുര റിസര്‍വോയറില്‍ 6 ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തുടര്‍ നിക്ഷേപം കാരാപ്പുഴയിലും ബാണാസുരയിലും നടക്കും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.കെ. അസ്മ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുഹമ്മദ് ബഷീര്‍, സീതാ വിജയന്‍, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ മീനാക്ഷി രാമന്‍, എ.എന്‍ സുശീല, കെ.ബി നസീമ, സിന്ധു ശ്രീധര്‍, അമല്‍ ജോയ്, കെ. വിജയന്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പര്‍ യു.എസ് സജി, ഫിഷറീസ് അസി. ഡയറക്ടര്‍ സി. ആഷിഖ് ബാബു, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനഘ മരിയ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.