ശിവപ്രീതി നേടാൻ സ്വന്തം തല മരം മുറിക്കുന്ന മെഷീൻ ഉപയോഗിച്ച് മുറിച്ച് യുവാവ്..

ശിവ പ്രീതി നേടാൻ സ്വന്തം തല വെട്ടിമാറ്റാൻ ശ്രമിച്ച് യുവാവ്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചായിരുന്നു യുവാവ് തലയറുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം.

ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ ദീപക് കുശ്വാഹ എന്നയാളാണ് ഇത്താരമൊരു കാര്യം ചെയ്തത്.

മകൻ കടുത്ത ശിവഭക്തനായിരുന്നുവെന്ന് ദീപക്കിന്റെ പിതാവ് പൽതൂറാം കുശ്‌വാഹ. തല വെട്ടിമാറ്റി ശിവനെ പ്രീതിപ്പെടുത്തുമെന്ന് മാസങ്ങളായി മകൻ പറയുന്നുണ്ടെന്നും പിതാവ് പറഞ്ഞു.

ഭക്തി നല്ലതാണ്, എന്നാൽ ഇത്തരം വിഡ്ഢിത്തങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യരുതെന്ന് മകനെ ഉപദേശിച്ചിരുന്നതായും പൽതൂറാം വ്യക്തമാക്കി .

ഇന്ന് പുലർച്ചെ 4 മണിയോടെ പ്രദേശത്തെ ഒരു ശിവക്ഷേത്രത്തിൽ ദീപക് ദർശനം നടത്തി. തുടർന്ന് ബലിപീഠത്തിന് മുന്നിൽ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.

“ജയ് ഭോലേനാഥ്” എന്നുള്ള നിലവിളി കേട്ട് നാട്ടുകാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ദീപക്കിനെ കണ്ടെത്തിയത്. ഉടൻ വീട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഝാൻസി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.