തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് മനോവിഷമത്തിലായ മനോജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിക്കുകയായിരുന്നു.
ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു.

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ







