സ്ത്രീപുരുഷ സമത്വം വിളിച്ചോതി സമത്വ ജ്വാല തീർത്ത് എൻഎസ്എസ് വൊളണ്ടിയേഴ്സ്

കൽപ്പറ്റ : ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൽപ്പറ്റ, പൊതു വിദ്യാഭ്യാസ വകുപ്പ്, വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുണ്ടേരി ടൗണിൽ എൻഎൻഎസ് വൊളണ്ടിയേഴ്സ് സ്ത്രീപുരുഷ സമത്വജാല തീർത്തു. വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് നടത്തിയ പരിപാടിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ സത്യൻ വി.സി. നിർവഹിച്ചു. ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിയ ദൃഢഗാത്രം പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ എം കെ ഷിബു നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജീവിതശൈലീ രോഗനിർണയ ക്യാമ്പും അടുക്കള കലണ്ടർ വിതരണവും നടത്തി. വൊളണ്ടിയർ ലീഡർമാരായ പ്രബിൻ എ.കെ, ഗൗരി നന്ദ എന്നിവർ സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ടും മുനിസിപ്പൽ കൗൺസിലറുമായ എം.ബി. ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സിന്ധു ഡി.കെ. സ്വാഗതവും, പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ സ്ത്രീപുരുഷ സമത്വ പ്രതിജ്ഞ എടുത്തു. വാളണ്ടിയർ അർജുൻ ആനന്ദിന്റെ പിതാവ് ശ്രീ. ആനന്ദ് വിദ്യാർത്ഥികൾക്ക് ശരീര വ്യായാമത്തിന്റെ ശാസ്ത്രീയ വശങ്ങളിൽ പ്രായോഗിക പരിശീലനം നൽകി. ഭവന സന്ദർശനത്തിന്റെ ഭാഗമായി ജെൻഡർ ഇക്വാലിറ്റി ഓഡിറ്റ്, അടുക്കള കലണ്ടർ വിതരണം, ലഹരി വിമുക്ത ലീഫ് നെറ്റ് വിതരണം, ജില്ല ശുചിത്വമിഷനുമായി ചേർന്ന് ബയോകമ്പോസ്റ്റ് നിർമ്മാണത്തിന്റെയും വലിച്ചെറിയൽ മുക്ത വയനാടിന്റെയും ലഘുലേഖകളുടെ വിതരണം എന്നിവ നടത്തി. ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ നിന്നും കൽപ്പറ്റയിലേക്ക് സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ക്ലാരാ ഭവൻ വൃദ്ധസദനത്തിൽ സന്ദർശനം നടത്തിയ വിദ്യാർത്ഥികൾ അവിടുത്തെ അന്തേവാസികളോടൊത്ത് വാകേരി ലയൺസ് ക്ലബുമായി ചേർന്ന് ഉച്ചഭക്ഷണം കഴിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ക്ലാരാ ഭവനിലെ അന്തേവാസിയായ സ്വാതന്ത്ര്യ സമര സേനാനിയുടെ പത്നിയെ ആദരിച്ചു. സ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതുന്ന ഫ്ലാഷ് മോബും ദേശഭക്തിഗാനവും പലസ്ഥലങ്ങളിലും അവതരിപ്പിച്ചു. ക്യാമ്പിന്റെ സമാപനം ക്ലാരാ ഭവനിലെ മദർ ലിജി മരിയ ഉദ്ഘാടനം ചെയ്തു. ദേവകൃഷ്ണ ഡി., കനീഷ് സി.കെ., ആന്റണി വി.വി., നിമിഷ കെ.കെ., അനുശ്രീ, ആതിര, കൃഷ്ണപ്രിയ എം.പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വാളണ്ടിയേഴ്സിന് വിവിധങ്ങളായ മേഖലകളിൽ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചാണ് ക്യാമ്പ് അവസാനിച്ചത്.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.