രണ്ടേനാൽ: ഇന്ത്യൻ നാഷണൽ അംഗണവാടി എംപ്ലോയീസ് ഫെഡറേഷൻ ഐഎൻടിയുസി പ്രോജക്ട് തല കൺവെൻഷൻ നടത്തി. അംഗൺ വാടി ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായ് പരിഷ്കരിക്കണമെന്നും ക്ഷേമനിധി ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടേനാലിൽ നടന്ന കൺവൻഷൻ ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പടകൂട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ വി ബിന്ദു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എൻ കെ കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി, തോട്ടത്തിൽ വിനോദ്,അജിതകുമാരി, എൽസമ്മ ടീച്ചർ ,ഷീന പോൾ തുടങ്ങിയവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







