കാക്കവയൽ: ഭരണസംവിധാനങ്ങളുപയോഗിച്ച് ഹരിയാനയിലെ മുസ്‌ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചു നിരത്തുകയും മണിപ്പൂരിലെ ക്രൈസ്തവരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരത ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും മതേതര സമൂഹം അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും കെഎൻഎം മർക്കസുദ്ദാവ ജില്ലാ സമിതി സംഘടിപ്പിച്ച സജ്ജം പ്രീകോൺ മീറ്റ് അഭിപ്രായപ്പെട്ടു. വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം എന്ന സന്ദേശവുമായി 2024 ജനുവരിയിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പ്രീ കോൺ മീറ്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
കെ എൻ എം ജില്ലാ പ്രസിഡണ്ട് എസ് അബ്ദുൽ സലീം അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട, അബ്ദുൽ ജലീൽ മദനി, അബ്ദുസ്സലാം സ്വലാഹി ,അമീർ അൻസാരി, ഹക്കീം അമ്പലവയൽ , മൊയ്തീൻകുട്ടി മദനി എന്നിവർ പ്രസംഗിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







