ചായയ്ക്കൊപ്പം കഴിക്കരുതേ ഈ മൂന്ന് ഭക്ഷണസാധനങ്ങള്‍..

ചായ മിക്കവരുടെയും ഏറെ പ്രിയപ്പെട്ട പാനീയമാണ്. നമ്മളില്‍ മഹാഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു കപ്പ് ചൂട് ചായ കിട്ടിയില്ലെങ്കിൽ കൂടുതൽ പേർക്കും അന്നത്തെ ദിവസം തന്നെ ഉന്മേഷം ഉണ്ടാവില്ല.

രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും – നിര്‍ബന്ധമായും വൈകുന്നേരവും ചായ കഴിക്കുന്നവര്‍ ഏറെയാണ്. ചായ കഴിക്കുമ്പോള്‍ കൂട്ടത്തില്‍ എന്തെങ്കിലും കഴിക്കുന്ന രീതിയാണ് ഏറെ പേർക്കും.

എന്നാല്‍ ഇങ്ങനെ ചായയ്ക്കൊപ്പം ഇഷ്ടമുള്ള എല്ലാം കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചായയ്ക്കൊപ്പം കഴിച്ചുകൂടാത്ത- കഴിച്ചാല്‍ ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങളുമുണ്ട്. അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ചായയ്ക്കൊപ്പം കഴിക്കരുതാത്ത മൂന്ന് ഭക്ഷണസാധനങ്ങളാണ് ഇനി പറയുന്നത്.

ഒന്ന്..

നട്ട്സ് ആണ് ഇത്തരത്തില്‍ ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഒരു ഭക്ഷണമായി ദിശ ചൂണ്ടിക്കാട്ടുന്നത്. പലരും ഇത് സ്ഥിരമായി തന്നെ ചായയ്ക്കൊപ്പം കഴിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ഏറെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണല്ലോ നട്ട്സ്.

നട്ട്സ് കഴിക്കുമ്പോള്‍ ഇവയിലടങ്ങിയിരിക്കുന്ന അയേണ്‍ ശരീരത്തില്‍ പിടിക്കാതെ പോകാൻ ചായ കാരണമാകും. ചായയില്‍ അടങ്ങിയിരിക്കുന്ന ‘ടാന്നിൻ’ എന്ന പദാര്‍ത്ഥമാണ് ഇതിന് കാരണം.

രണ്ട്…

ഇലക്കറികളാണ് അടുത്തതായി ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണം. ഇലക്കറികളുടെ കാര്യത്തിലും അയേണ്‍ നഷ്ടം തന്നെയാണ് പ്രശ്നം. അയേണിന്‍റെ മികച്ച സ്രോതസുകളാണ് ഇലക്കറികള്‍. എന്നാലിവ കഴിച്ച ഉടൻ ചായ കുടിക്കുന്നത്, അല്ലെങ്കില്‍ ചായയ്ക്ക് തൊട്ടുപിന്നാലെ ഇവ കഴിക്കുന്നത് അയേണ്‍ ലഭിക്കാതെ പോകുന്നതിന് പ്രധാന കാരണമാണ്.

മൂന്ന്…

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ചേരുവയാണ് മഞ്ഞള്‍. എന്നാല്‍ ചായയ്ക്കൊപ്പമോ അതിന് മുമ്പോ ശേഷമോ പെട്ടെന്ന് മഞ്ഞള്‍ അകത്തുചെല്ലുന്നത് കാര്യമായ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.