ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

മാനന്തവാടി ബ്ലോക്ക്തലത്തിലുള്ള ബാങ്കേഴ്‌സ് മീറ്റും നബാര്‍ഡിന്റെ നേതൃത്വത്തില്‍ ബാങ്കേഴ്‌സ് സെന്‍സിറ്റൈസേഷന്‍ ക്ലാസ്സുകളും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നബാര്‍ഡ് അസിസ്റ്റന്റ് മാനേജര്‍ വി. ജിഷ ത്രൈമാസ അവലോകനം നടത്തി. മാനന്തവാടി ബ്ലോക്കില്‍ ബാങ്കുകള്‍ 419.58 കോടിയോളം രൂപ വായ്പയിനത്തില്‍ നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യത്തിന്റെ 25.97 ശതമാനം ഈ ത്രൈമാസത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തു. വ്യവസായ ഓഫീസര്‍ അര്‍ച്ചന ആനന്ദ് വകുപ്പിന്റെ വിവിധ സ്‌കീമുകളെക്കുറിച്ച് സംസാരിച്ചു. കാര്‍ഷിക വകുപ്പിന്റെ സ്‌കീമുകളെകുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ വി.ആര്‍ അനില്‍കുമാര്‍ വിശദീകരിച്ചു. ‘സുരക്ഷാ 2023’ ക്യാമ്പെയിനിന്റെ ഭാഗമായി നടത്തിവരുന്ന സാമൂഹിക സുരക്ഷ പദ്ധതികളുടെ അവലോകനവും നടത്തി. ബ്ലോക്കിലെ സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സുബ്രഹ്‌മണ്യന്‍ സാമൂഹിക സുരക്ഷ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ബ്ലോക്കില്‍ നിലവില്‍ തിരുനെല്ലി, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളില്‍ 90 ശതമാനത്തിനു മുകളില്‍ ജനങ്ങള്‍ അംഗങ്ങളായി. വെള്ളമുണ്ട, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളും വിലയിരുത്തി. നബാര്‍ഡിന്റെ സെന്‍സിറ്റൈസേഷന്‍ ക്ലാസിന്റെ ഭാഗമായി യന്ത്രവത്കൃത കൃഷിയുടെ സാധ്യതകളും വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ക്കുള്ള സബ്സിഡികളെക്കുറിച്ചും അഗ്രി എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ യൂനസും മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കെ. അരുണും ക്ലാസ്സെടുത്തു. മുള കൃഷിയെക്കുറിച്ചും വയനാട്ടില്‍ അതിന്റെ സാധ്യതകളും ഉപയോഗവും സംബന്ധിച്ച് ഉറവ് സി.ഇ.ഒ ടോണി പോള്‍ വിശദീകരിച്ചു.
നബാര്‍ഡും ലീഡ് ബാങ്കും സംയുക്തമായി സംസ്ഥാന അവാര്‍ഡ് ജേതാവും മികച്ച സംരഭകയുമായ ലില്ലി മാത്യുവിനെയയും ട്യൂബര്‍ മാന്‍ എന്നു വിശേഷിപ്പിക്കുന്ന ഷാജി കേതാരത്തേയും ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് കണ്‍വീനറായ മാനന്തവാടി കാനറാബാങ്ക് ചീഫ് മാനേജര്‍ ആനന്ദ നായിക്, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.