ചെന്നലോട്: പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ ചെന്നലോട് പോസ്റ്റ് ഓഫീസ് കൂവക്കൽപ്പടി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ജോസ് മുട്ടപ്പള്ളി, അബൂ പുത്തൂർ, സിബി കൂവക്കൽ, പ്രക്സീ തോമസ്, നിഖിൽ, അനൂപ് പാറക്കുടി, മുബീന സുനീർ, സലീം, റിബിൻ പാറക്കുടി, റിസാനത്ത് ജലീൽ തുടങ്ങിയവർ സംസാരിച്ചു. ഓവർസിയർ ഫാത്തിമത്ത് റിഷാന ഷെറിൻ സ്വാഗതവും ഷൈനി കൂവക്കൽ നന്ദിയും പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്