തമിഴ് സൂപ്പർതാരം വിജയിയുടെ മകൻ സിനിമ അരങ്ങേറ്റം പ്രഖ്യാപിച്ചു; താര പുത്രൻ എത്തുന്നത് നായകനോ നടനോ ആയല്ല സംവിധായകനായി; ലൈക്കാ പ്രൊഡക്ഷൻസുമായി കരാർ

മകന്‍ എന്നാണ് സിനിമയിലേക്കെന്ന് വിജയ്‍യോടും പല അഭിമുഖങ്ങളിലും ചോദിക്കാറുണ്ട്. എല്ലാം അവന്‍ തെരഞ്ഞെടുക്കട്ടേയെന്നും താന്‍ ഒന്നും നിര്‍ബന്ധിക്കാറില്ലെന്നുമാണ് വിജയ് മറുപടി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ജേസണിനെ നായകനാക്കി ചില പ്രോജക്റ്റുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് മാസങ്ങള്‍ക്ക് മുന്‍പും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തമിഴിലെ ഒരു പ്രമുഖ ബാനറില്‍ നിന്നും ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ജേസണ്‍ സഞ്ജയ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പക്ഷേ അത് നടനായല്ല, സംവിധായകനായാണ് എന്ന് മാത്രം!

തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന സിനിമ നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്‍റെ ചിത്രവും ലൈക്ക പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പ്രോജക്റ്റ് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പ്രഖ്യാപനത്തിനൊപ്പം ചേര്‍ത്തിട്ടില്ല. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു.

തന്‍റെ മകനെ നായകനാക്കി സിനിമയൊരുക്കാന്‍ കഥ പറഞ്ഞവരില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ടെന്ന് വിജയ് ഒരിക്കല്‍ പറഞ്ഞിരുന്നു- “അക്കൂട്ടത്തില്‍ രസകരമായ ഒരു കഥ പറഞ്ഞത് പ്രേമം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ആണ്. അല്‍ഫോന്‍സ് ഒരിക്കല്‍ എന്നെ കാണണമെന്ന ആവശ്യവുമായി സമീപിച്ചു. ഞാന്‍ സമ്മതം മൂളി, നമുക്കുള്ള ഒരു നല്ല സിനിമയാണോ എന്ന് പറയാനാവില്ലല്ലോ.

പക്ഷേ അത് എന്‍റെ മകനെ മനസില്‍ കണ്ടുള്ള കഥയാണെന്നാണ് വന്നപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത്. ഒരു നല്ല ആശയം ആയിരുന്നു അത്. അയല്‍വീട്ടിലെ പയ്യന്‍ എന്ന് തോന്നിപ്പിക്കുന്ന നായക കഥാപാത്രം. സഞ്ജയ് അത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കും ആഗ്രഹം തോന്നി. ഞാന്‍ അവനോട് പറഞ്ഞു. അപ്പോഴാണ് അവന്‍ ഈ രണ്ട് വര്‍ഷത്തിന്‍റെ കാര്യം പറഞ്ഞത്. സാറിനോട് പറയൂ, ഒരു രണ്ട് വര്‍ഷം കഴിയട്ടെ എന്ന്. അവന്‍ എന്ത് തീരുമാനം എടുത്താലും സന്തോഷം”, വിജയ് പറഞ്ഞിരുന്നു

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.