പോലീസിനെ വെട്ടിച്ച് പോകുന്നതിനിടെ കാർ മറിഞ്ഞ് അപകടം ; ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ കാര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പേരാല്‍ സ്വദേശി ഫര്‍ഹാസ് (17) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അംഗടിമുഗര്‍ ജിഎച്ച്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഫര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമ്പളയില്‍ വെച്ച് അപകടമുണ്ടായത്. ഓണാഘോഷം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍, പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. പിന്നീട് പൊലീസ് എത്തുമ്പോള്‍ കാര്‍ കുമ്പളയില്‍ തലകീഴായി മറിഞ്ഞു കിടക്കുന്നതാണ് കാണുന്നത്. പൊലീസാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

കാറില്‍ ഫര്‍ഹാസിനൊപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണ് പറ്റിയത്. പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചിരുന്നു. കുമ്പള പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതിനല്‍കിയിട്ടുണ്ട്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.