എട്ട് നോമ്പാചരണവും സുവിശേഷ ധാരയും സെപ്റ്റംബർ ഒന്ന് മുതൽ മീനങ്ങാടിയിൽ

കൽപ്പറ്റ:പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പൗരസ്ത്യ സുവിശേഷ സമാജം മീനങ്ങാടി സെൻ്റ് മേരീസ് സൂനോറ യാക്കോബായ സുറിയാനി പള്ളിയിൽ സെപ്റ്റംബർ ഒന്നു മുതൽ 8 വരെ എട്ടുനോമ്പാചരണവും, സുവിശേഷ ധാരയും നടത്തും. ഒന്നുമുതൽ ഏഴ് വരെ തിയതികളിൽ രാവിലെ 8:30 ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയും, എട്ടാം തിയതി വിശുദ്ധ അഞ്ചിൻമേൽ കുർബാനയും നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയും,
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത
യും, വന്ദ്യ കോർ എപ്പിസ്കോപ്പമാരും, വൈദികരും കാർമികത്വം നൽകുന്നു.

സുവിശേഷ യോഗത്തിൽ പ്രശസ്ത പ്രസംഗകരായ പൗലോസ് കോർ എപ്പിസ്കോപ്പ, പാറേക്കര, ഫാദർ ലിൻസൺ ചെങ്ങനിയാടൻ സി എസ് ടി, ഫാദർ മാത്യു ജോർജ് കാട്ടിപറമ്പിൽ എന്നിവർ നേതൃത്വം നൽകും. .

2028 സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച 2 മണിക്ക് മലങ്കര യാക്കോബാ യ സിറിയൻ സൺഡേസ്കൂൾ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സുറിയാനി ഗാന മത്സരം നടത്തും. . വിജയികൾക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത ക്യാഷ് അവാർഡ് നൽകും. വയനാട് ജില്ലയിൽ നിന്നും പത്മശ്രീ ലഭിച്ച പത്മശ്രീ ചെറുവയൽ രാമൻ, വയനാട് ജില്ലയിൽ മികച്ച ഫുട്ബോൾ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ഇടവകാഗമായ പി സി ബിനോയി, പേര്യയിൽ, മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുത്ത സജീഷ് തത്തോത്ത് എന്നിവരെ ആദരിക്കുന്നു.

സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നതും, ഇടവകയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനം സുവിശേഷ സമാജം അതി ഭദ്രാസനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത നിർവഹിക്കും. ചികിത്സ സഹായ വിതരണം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് അസൈനാർ നിർവ്വഹിക്കും.
ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമനെ ആദരിക്കും.

പത്ര സമ്മേളനത്തിൽ വികാരി ഫാദർ വർഗ്ഗീസ് കക്കാട്ടിൽ, പള്ളി സെക്രട്ടറി കെ എം കുര്യാക്കോസ് കാവനാക്കുടിയിൽ, പള്ളി ട്രസ്റ്റി സി എസ് പൗലോസ് പോളയിൽ, പബ്ലിസിറ്റി കൺവീനർ പി ടി വിനു പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.