അയലവയൽ:അമ്പലവയലിൽ കഴിഞ്ഞ ദിവസത്തെ വാഹനാപകട ത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 9 വയസു കാരൻ മരിച്ചു. അമ്പലവയൽ മാളിക എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിനാൻ ആണ് മരിച്ചത് ചുള്ളിയോട് റോഡിൽ റസ്റ്റ് ഹൗസിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അമ്പല വയൽ ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരി ക്കേറ്റ ഓട്ടോ ഡ്രൈവറേയും യാത്രകാരായ ഒരു സ്ത്രീയും ഒരു കുട്ടിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.