സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയായി.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5515 രൂപയായി.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4568 രൂപയാണ്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വില 103 രൂപയാണ്.