‘ഇത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള പ്രഹരം’; അച്ചു ഉമ്മൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമെന്ന് മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്.

അദ്ദേഹം ജീവിച്ചപ്പോള്‍ മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതി ക്രൂരമായി വേട്ടയാടി. വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ വിജയം എന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു.

53 കൊല്ലം ഉമ്മന്‍ചാണ്ടി ഇവിടെ എന്ത് ചെയ്തുവെന്ന് പലരും ചോദിച്ചു. അതിനും പുതുപ്പള്ളിയിലെ ജനം മറുപടി നല്‍കി. 53 കൊല്ലം ഉമ്മന്‍ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതിയെന്ന് ജനം തീരുമാനിച്ചു. ജനം പ്രതികരിച്ചു. 53 കൊല്ലം കൈവെള്ളയില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില്‍ ഭദ്രമാണ്.

ഈ വലിയ വിജയം പുതുപ്പള്ളി സമ്മാനിച്ചിരിക്കുകയാണ്. അകമഴിഞ്ഞ നന്ദി എല്ലാവരോടുമായി അറിയിക്കുന്നുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തോടെ മുന്നിട്ട് നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് സഹോദരി മറിയ ഉമ്മന്‍. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും വിശ്വാസം. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനേയും പുതുപ്പള്ളിയിലെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും മറിയ ഉമ്മന്‍ പ്രതികരിച്ചു.

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.