വനാശ്രിത സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് വയനാട് ഡിവിഷൻ ഇക്കോ ഡവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി പുൽപള്ളി സ്റ്റേഷൻ പരിധിയിലെ അമ്മാനി കുപ്പത്തോട് ഗവണ്മെന്റ് എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ട്ബുക്ക് എന്നിവ വിതരണം ചെയ്തു. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുപ്പത്തോട് സ്കൂളിൽ പഠിക്കുന്ന 51 വിദ്യാർത്ഥികളും വിവിധ ഗോത്രവർഗ്ഗത്തിൽ പെടുന്നവരാണ്.വിദ്യാഭ്യാസം ആർജിച്ച ഒരു തലമുറയെ വാർത്തെടുത്താൽ മാത്രമേ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാവു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കുരുന്നു വിദ്യാർത്ഥികൾ പഠിക്കുന്ന കുപ്പത്തോട് വിദ്യാലയം പദ്ധതിക്കായി തിരഞ്ഞെടുത്തത്. ബഹുമാനപ്പെട്ട സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ഷജ്ന കരീം വിതരണോദ്ഘടനം നിർവഹിച്ചു.ആറാം വാർഡ് മെമ്പർ ജയിംസ് കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി അബ്ദുൾ സമദ് പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് യാശോധ, പുൽപള്ളി ഡിവൈആർഎഫ്ഒ ഷാജി വിആർ, എസ്എഫ്ഒ കെ.യു മണികണ്ഠൻ തുടങ്ങിയവർ സന്നിഹിതരായി.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന