കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്‍റ് സേവനങ്ങള്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനിലേക്ക്.സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെയും, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സൌത്ത് ഇന്ത്യന്‍ ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജര്‍ ഈശ്വരന്‍. എസ്, ചീഫ് മാനേജര്‍ മാനന്തവാടി ക്ലസ്റ്റര്‍ ജെറിന്‍ സി ജോസഫ് എന്നിവര്‍ ഡിജിറ്റല്‍ പേയ്മെന്‍റ് ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ കുഞ്ഞായിഷ, സുമ ടീച്ചര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമസ് കെ.എം, സൌത്ത് ഇന്ത്യന്‍ ബാങ്ക് കമ്പളക്കാട് ശാഖാ മാനേജര്‍ ജിജോ ലൂക്കോസ്, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരും ജീവനക്കാരും സന്നിഹിതരായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്