കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ മരണപ്പെടുന്ന ഫോട്ടോഗ്രാഫി വീഡിയോ ഗ്രാഫി അനുബന്ധ തൊഴിൽ ചെയ്യുന്ന എകെപിഎ മെമ്പർമാർക്കായി നടപ്പാക്കിയ സാന്ത്വനം കുടുംബ സഹായ നിധിയുടെ ചെക്ക് കഴിഞ്ഞ മാസം മരണപ്പെട്ട ജില്ലയിലെ മുതിർന്ന ഫോട്ടോഗ്രാഫറായിരുന്ന എ.സി മൊയ്തുവിന്റെ കുടുംബത്തിന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ. ടി.സിദ്ധിഖ് കൈമാറി.കൽപറ്റ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി.വി.രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ബാല്യ ബത്തേരി,സാന്ത്വനം സംസ്ഥാന കോ ഓഡിനേറ്റർ ജോയ് ഗ്രെയ്സ്,ജില്ലാ ട്രഷറർ എം.കെ.സോമൻ , കെ.കെ.ജേക്കബ്, എൻ. രാമാനുജൻ , സാജൻ ബത്തേരി , എന്നിവർ സംസാരിച്ചു. മൊയ്തുക്കയുടെ ഓർമക്കായ് വർഷം തോറും അദ്ദേഹത്തിന്റെ പേരിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുമെന്നും കുടുംബം സംഘടനയെ അറിയിച്ചു. ജില്ലാ ജോ : സെക്രട്ടറി സത്യേന്ദ്രനാഥ് നന്ദി പ്രകാശിപ്പിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്