നന്ന ബോട്ടു നന്ന അവകാസ തെരഞ്ഞെടുപ്പിനെ അറിയാന്‍ ഗോത്രകുടുംബങ്ങൾ

പോളിങ്ങ് ബൂത്തുകളില്‍ മാത്രം കണ്ടിട്ടുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ കോളനികളിലെത്തിയപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കൗതുകം. ആശങ്കകളൊന്നുമില്ലാതെ ഇതെല്ലാം തൊട്ടറിയാനായി പിന്നെയുള്ള തിടുക്കങ്ങള്‍. തിരുനെല്ലിയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന നന്ന ബോട്ടു നന്ന അവകാസ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പെയിനാണ് വേറിട്ട അനുഭവമായി മാറിയത്. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിന്റെ നാനാമേഖലയില്‍ ബോധവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം നന്ന ബോട്ടു നന്ന അവകാശ ( എന്റെ വോട്ട് എന്റെ അവകാശം) ക്യാമ്പെയിനുമായി എത്തിയത്. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക ഭാഷയിലുള്ള നന്ന ബോട്ടു നന്ന അവകാസ ബോധവത്കരണ പരിപാടിയില്‍ വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടാനും വോട്ടു ചെയ്തുനോക്കാനും പുതിയ വോട്ടര്‍മാര്‍ മുതല്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ വരെയുമെത്തി.

തിരുനെല്ലി ബേഗുര്‍, നെടുന്തന ആദിവാസി കോളനികളില്‍ നടന്ന ബോധവത്കരണത്തില്‍ എന്റെ വോട്ട് എന്റെ അവകാശം എന്ന് രേഖപ്പെടുത്തിയ കാര്‍ഡ് ധരിച്ചുകൊണ്ടും , വോട്ടവകാശത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ടും, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തുകൊണ്ടും ഗോത്രകുടുംബങ്ങള്‍ പങ്കാളികളായി. കണ്ണൂര്‍ ചെമ്പേരി വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കമ്മ്യൂണിറ്റി റേഡിയോ മറ്റൊലി, വയനാട് ജില്ലാ ഇലക്ഷന്‍ വിഭാഗം ,സ്വീപ്പ് , ഇലക്ട്റല്‍ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നന്ന ബോട്ടു നന്ന അവകാശ ക്യാമ്പെയിന്‍. ബോധവത്കരണ പരിപാടിയുടെ ഭാഗമായി
എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും നടന്നു. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി , സ്വീപ് നോഡല്‍ ഓഫീസര്‍ തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍ , ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോബി ജയിംസ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ് കുമാര്‍, കെ.ഷമീര്‍ , ടെക്നിക്കല്‍ സ്റ്റാഫ്കെ.സന്ദീപ് റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി, ചെമ്പേരി വിമല്‍ ജ്യോതി എം.ബി.എ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജിനിമോന്‍ വി ജോസഫ്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബിബിന്‍ തെക്കേടത്ത്, ബാച്ച് കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍, ഫാക്കള്‍ട്ടി ജോബിന്‍ ജോസഫ്, സ്റ്റാഫ് ബിന്ദു ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിച്ചു.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പണികഴിപ്പിച്ചിട്ടുള്ള വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിലെ മൂന്നാം നിലയിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശരണബാല്യം സേവന കേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു. Facebook

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര

ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.