വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു.
ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിരോധനം.
മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത് . ഇക്കോ ടൂറിസം സെൻററുകൾ മറ്റു പ്രവർത്തനങ്ങൾ സുരക്ഷ ഉറപ്പാക്കി തുടരാം
ഉത്തരവ് വയനാട് നോർത്ത് ഡിഎഫ്ഒയുടെത്.

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി







