ആരോഗ്യഗുണങ്ങൾ ഏറെ; ഭക്ഷണത്തിൽ ഉൾപ്പെടുത്താം വെണ്ടക്ക..

ലേഡീസ് ഫിംഗർ, ഓക്ര അല്ലെങ്കിൽ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്കയ്ക്ക് ധാരാളം പോഷകഗുണങ്ങളാണുള്ളത്. എന്നാൽ പലപ്പോഴും ആഹാരത്തിൽ ഇത് ഉൾപ്പെടുത്താൻ നാം ശ്രമിക്കാറില്ല.

വിറ്റാമിൻ എ, ബി, സി, ഇ, കെ, കാത്സ്യം, അയേൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടക്കയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

• വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടും ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടക്ക സഹായിക്കും. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും.

• വെണ്ടയ്ക്കയിൽ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറിയാണ്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറൽ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

• വെണ്ടക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ആൻറിഓക്‌സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയാൽ സമൃദ്ധമാണ് വെണ്ടയ്ക്ക. ഇത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു. പല ചർമ്മ രോഗങ്ങളെയും തടയാൻ വെണ്ടയ്ക്കക്ക് കഴിയും.

• വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനുകള്‍ റെറ്റിനയുടെ ഭാഗമായി കണ്ണിനു പിറകിലുള്ള മാക്യുലയില്‍ സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റര്‍ സെല്ലുകളെ സംരക്ഷിക്കുന്നു.

• വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വെണ്ടയ്ക്ക സഹായകമാണ്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.