ബ്രസീലിൽ വിമാനം തകർന്ന് വീണ് 14പേർ കൊല്ലപ്പെട്ടു. വടക്കൻ പട്ടണമായ ബാഴ്‌സലോസിലാണ് അപകടം നടന്നത്. വിനോദ സഞ്ചാരികളുമായി മനൗസില്‍ നിന്നും ബാഴ്സലോസിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്.
12 യാത്രക്കാരും പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത് ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു.
അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്.
സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.