മനസുതുറന്ന് രാഹുല്‍ ഗാന്ധി; മികച്ച താരം മെസി, പക്ഷേ ഇഷ്‌ടം ക്രിസ്റ്റ്യാനോയെ, കാരണമുണ്ട്

ഫുട്ബോളില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ‘ഗോട്ട്’ ചര്‍ച്ചയാണ് ലിയോണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ മികച്ച താരമെന്നത്. ആരാണ് മികച്ച ഫുട്ബോളര്‍ എന്ന ചര്‍ച്ച വരുമ്പോള്‍ ഇരുവരുടേയും ആരാധകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പോരടിക്കും. ആരാണ് മികച്ച ഫുട്ബോളറെന്നും ആരെയാണ് ഏറെ ഇഷ്‌ടമെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുണ്ട്. മെസിയുടെയും സിആര്‍7ന്‍റേയും പേര് ഒരേസമയം പറഞ്ഞ് തന്ത്രപരമായാണ് രാഹുലിന്‍റെ പ്രതികരണം. അതിനൊരു കാരണമുണ്ട് എന്നും രാഹുല്‍ വിശദീകരിക്കുന്നു.

പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അതിന് ചൂണ്ടിക്കാട്ടാന്‍ ഒരു കാരണം രാഹുലിനുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിക്കുന്ന കരുണയാണ് തന്നെ ആകർഷിച്ചത് എന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ പ്രതിഭയുടെ മൂല്യം അളന്നാല്‍ അര്‍ജന്‍റൈന്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ലിയോണല്‍ മെസിയുടെ തട്ട് താണുതന്നെയിരിക്കും എന്നാണ് രാഹുലിന്‍റെ പക്ഷം. ലിയോണല്‍ മെസിയാണ് മികച്ച ഫുട്ബോളര്‍ എന്ന് അദേഹം വ്യക്തമാക്കി. ഫുട്ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍ മെസിയായിരിക്കും ഞാൻ തെരഞ്ഞെടുക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മെസിക്കരുത്തില്‍ ഖത്തര്‍ ലോകകപ്പ് അര്‍ജന്‍റീന ഉയര്‍ത്തിയെങ്കില്‍ ലോകകിരീടം ഇതുവരെ ഷോക്കേസിലെത്തിക്കാന്‍ കഴിയാത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

മെസി vs ക്രിസ്റ്റ്യാനോ

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് ലിയോണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും സ്ഥാനം. മെസിക്ക് ഏഴും ക്രിസ്റ്റ്യാനോയ്ക്ക് അഞ്ചും ബാലന്‍ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടാനായി. റോണോ രണ്ടും മെസി ഒരുവട്ടവും ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി. ഇരുവരും 14 തവണ ഫിഫ്‌പ്രോ ലോക ഇലവനില്‍ ഇടംപിടിച്ചു. ഇരുവരിലും ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള ഏകനായ മെസി രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും പേരിലാക്കി. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ മെസി ആറും റൊണാള്‍ഡോ നാലും വട്ടം നേടിയതും ശ്രദ്ധേയമാണ്. രാജ്യാന്തര പുരുഷ ഫുട്ബോളില്‍ എക്കാലത്തേയും മികച്ച ഗോള്‍‌സ്കോററായ റോണോയ്‌ക്ക് 200 മത്സരങ്ങളില്‍ 123 ഗോളുകളുണ്ട്. അതേസമയം മെസിക്കുള്ളത് 175 കളികളില്‍ 103 ഗോളുകളാണ്. ക്ലബ് കരിയറില്‍ ഇരുവരും 700ലേറെ ഗോളുകള്‍ അടിച്ചുകൂട്ടി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.