ഐഫോൺ 15ന്റെ നിറം മങ്ങുന്നോ? ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് മറുപടി നല്‍കി ആപ്പിള്‍

ഐഫോണിന്റെ ഏറ്റവും പുതിയ ജനറേഷന്‍ മോഡലുകളായ ഐഫോണ്‍ 15 സീരിസ് പുറത്തിറങ്ങിയിട്ട് അധിക ദിവസമായില്ല. ഇതിനിടെ പുതിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളുടെ നിറം മങ്ങുന്നെന്ന് പല ഉപഭോക്താക്കളും പരാതി ഉയര്‍ത്തിയിരുന്നു. പ്രോ, പ്രോമാക്സ് മോഡലുകള്‍ അല്‍പ നേരം കൈയില്‍ വെച്ചിരിക്കുമ്പോള്‍ മറ്റൊരു നിറത്തിലേക്ക് മാറുന്നതായി തോന്നുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം.

പലയിടങ്ങളില്‍ നിന്നും ഇത്തരമൊരു ആരോപണം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയില്‍ ശരീരത്തിലെ എണ്ണമയം തട്ടുമ്പോള്‍ പുറം പാളിയിലെ നിറം താത്കാലികമായി മാറുന്നതാണെന്നും അത് താത്കാലികമായി മാത്രം സംഭവിക്കുന്നതാണെന്നുമാണ് കമ്പനി അറിയിക്കുന്നത്. വൃത്തിയുള്ള മൃദുലമായ ഒരു തുണി കൊണ്ട് തുടയ്ക്കുന്നതോടെ ഈ പ്രശ്നം മാറി യഥാര്‍ത്ഥ നിറം തിരിച്ചുകിട്ടുമെന്നും കമ്പനി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. അതേസമയം ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയുടെ കാര്യത്തില്‍ ഇത്തരമൊരു വിശദീകരണം കമ്പനി നല്‍കിയിട്ടില്ല.

പുതിയ ഐഫോണുകളുടെ പ്രോ, പ്രോ മാക്സ് വേരിയന്റുകളുടെ പുറം പാളിക്കായി ഇത്തവണ സ്റ്റെയിന്‍ലെസ് ഫ്രെയിം ഒഴിവാക്കി പകരം ടൈറ്റാനിയം ഫിനിഷ് സ്വീകരിച്ചിരുന്നു. ഈ ടൈറ്റാനിയം ഫിനിഷാണ് ഈ താത്കാലിക നിറം മാറ്റത്തിന് കാരണമാവുന്നത്. വിവിധ രാജ്യങ്ങളില്‍ വില്‍പന ആരംഭിച്ചപ്പോള്‍ പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാച്യുറല്‍ ടൈറ്റാനിയം, ബ്ലാക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകള്‍ വിപണിയിലെത്തുന്നത്.

അതേസമയം ഐഫോൺ 15 സീരിസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ വാങ്ങാൻ താല്പര്യമുള്ള ഇന്ത്യക്കാർക്ക് ലോഞ്ച് ഓഫറുകൾക്കൊപ്പം കുറഞ്ഞ വിലയിൽ ഇവയിലേതെങ്കിലും സ്വന്തമാക്കാനാകും. നിലവിൽ പ്രീ ഓർഡർ വിൻഡോ ഓപ്പണാണ്. സെപ്‌റ്റംബർ 22-ന് ഔദ്യോഗികമായി ഫോണിന്റെ വിൽപ്പന നടക്കും. പുതിയ ഐഫോണുകളുടെ വിലയും ഡിസ്‌കൗണ്ട് ലോഞ്ച് ഓഫറുകളും വിൽപ്പനയ്‌ക്കും പ്രീ-ഓർഡർ ഇവന്റിനും മുമ്പ് ശ്രദ്ധിക്കണം.

ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില.

ആളുകൾക്ക് 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. 512 ജിബി വേരിയന്റിന് 1,79,900 രൂപയും 1 ടിബി മോഡലിന് 1,99,900 രൂപയുമാണ് പറയുന്നത്.

ഫ്ലിപ്കാർട്ടില്‍ നിന്ന് ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപയുടെ ഓഫറും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ഡെബിറ്റ് കാർഡ് ഉള്ള ആളുകൾ ഇഎംഐ ഇടപാടുകൾ വഴിയാണ് ഫോൺ തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ ഓഫർ ആസ്വദിക്കാനാകും. ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്സിനും ഫ്ലിപ്കാർട്ടിന്റെ ഓഫറുകൾ ലഭ്യമല്ല.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.