ആകെ ചെലവ് 3 കോടി; ഇന്നലെ വരെയുള്ള വരവ് 35 ലക്ഷത്തിലധികം: വാഗമണ്ണിലെ കണ്ണാടി പാലവും അഡ്വഞ്ചർ ടൂറിസവും വൻ ഹിറ്റ്

വാഗമണ്ണിലെ കോലാഹലമേട്ടിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഇന്നലെ വരെ 11,159 പേരെത്തി. ആകെ 35,67,250 രൂപയാണ് ഇന്നലെ വരെ വരുമാനം. 3 കോടി ചെലവില്‍ നിര്‍മിച്ച കണ്ണാടിപ്പാലത്തിന്റെ വരുമാനം 30 ശതമാനം ഡിടിപിസിക്കും 70 ശതമാനം സ്വകാര്യ കമ്ബനിക്കുമാണ്. ടിക്കറ്റിന് അഞ്ഞൂറ് രൂപ ഈടാക്കിയിരുന്ന ആളുകളേക്കാള്‍ കൂടുതലാണ് 250 രൂപയാക്കിയപ്പോള്‍ ഒഴുകിയെത്തുന്ന സഞ്ചാരികൾ.

എന്തായാലും പ്രവേശനത്തിരക്ക് നിയന്ത്രിക്കാൻ പുതിയ പരിഷ്കാരവുമായി എത്തിയിരിക്കുയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ (ഡിടിപിസി). രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കുന്ന കണ്ണാടിപ്പാലത്തിലേക്ക് പ്രത്യേക സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയായിരിക്കും ഇനി പ്രവേശനം. കഴിഞ്ഞ ഞായറാഴ്ച അയ്യായിരത്തിലധികം ആളുകളാണ് പാലം കാണാനെത്തിയത്. ഇതോടെ പൊലീസ് എത്തിയാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. തുടര്‍‌ന്നാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത്.

ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെ ചെലവഴിക്കാം: നിലവില്‍ കണ്ണാടിപ്പാലത്തിനു സമീപമായിരുന്ന ടിക്കറ്റ് കൗണ്ടര്‍, മറ്റു സാഹസിക വിനോദങ്ങള്‍ നടക്കുന്ന സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ വന്ന് ടിക്കറ്റെടുത്ത്, അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രം പാലത്തിന്റെ സമീപത്തേക്കു കയറ്റി വിടുന്ന രീതിയാണ് നടപ്പാക്കിയത്. ഒരു ദിവസം ഏകദേശം 1000 പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന വിധത്തിലാണു ടിക്കറ്റ് വിതരണം ചെയ്യുക. ആദ്യം വരുന്ന 1000 പേര്‍ക്ക് ടിക്കറ്റ് നല്‍കും. രാവിലെ 9 മുതലാണ് ടിക്കറ്റ് വില്‍പന. ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെ ചെലവഴിക്കാം. ഒരു സമയം 15 പേര്‍ക്കാണ് പ്രവേശനം.

പാക്കേജുകളും ആനുകൂല്യങ്ങളും നിരക്കുകളും: അഡ്വഞ്ചര്‍ പാര്‍ക്കില്‍ എത്തുന്നവര്‍ക്കായി പുതിയ പാക്കേജ് അവതരിപ്പിച്ച്‌ ഡിടിപിസി. 999 രൂപയുടെ സില്‍വര്‍ പാക്കേജിലാണു തുടക്കം. കണ്ണാടിപ്പാലം, സ്കൈ സൈക്കിള്‍, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 1499 രൂപയുടെ ഗോള്‍ഡ് പാക്കേജില്‍ റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍ എന്നിവ അധികമായുണ്ട്. 1999 രൂപയുടെ പ്ലാറ്റിനം പാക്കേജില്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാം.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിച്ചു.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പണികഴിപ്പിച്ചിട്ടുള്ള വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിലെ മൂന്നാം നിലയിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശരണബാല്യം സേവന കേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു. Facebook

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര

ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.