വഴിയോര കടയിൽ നിന്നും ആസ്വദിച്ച് ചായ കുടിക്കുന്ന മഞ്ജു വാര്യർ; ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച താരത്തിന്റെ രാജസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ: വീഡിയോ

യാത്രകള്‍ ഇഷ്ടപ്പെടുന്ന മഞ്ജു യാത്രക്കിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നുള്ള ഒരു വീഡിയോ മഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഒരു ചായക്കടയുടെ മുന്നില്‍ നിന്നുളള ചിത്രങ്ങളാണ് താരം പങ്കിട്ടത്. കയ്യില്‍ ഒരു കൂട് ബിസ്‌കറ്റുമുണ്ട്. ഒരു ചായക്കടയുടെ മുന്നില്‍ ചായ കുടിക്കുന്ന ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ റീല്‍ രൂപത്തില്‍ മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തത്.

വീഡിയോ തുടങ്ങുന്നത് രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നുമാണ്. തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ചായക്കടക്കാരനില്‍ നിന്നുമാണ് വീഡിയോയുടെ തുടക്കം. തനിക്കുള്ള ചായ വന്നശേഷം കയ്യിലെ കൂടിലുള്ള ബിസ്‌കറ്റ് അതില്‍ മുക്കി കഴിക്കുകയാണ് മഞ്ജു വാര്യര്‍.ഇതിന് ശേഷം രാജസ്ഥാന്‍ വഴിയോരത്തെ മഞ്ജുവിന്റെ ചില ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കാണാം.

സുഹൃത്ത് ബിനീഷ് ചന്ദ്രനാണ് മഞ്ജുവിന്റെ ഫോട്ടോസും വീഡിയോയും പകര്‍ത്തിയിട്ടുള്ളത്. ഈ റീലിന് ഒരുപാട് പേര് കമന്റ്റ് ചെയ്തിരിക്കുന്നു. സമ്മര്‍ ഇന്‍ ബെത്ലഹേമിലെ ആമിയില്‍ നിന്നും മാറ്റവുമില്ലല്ലോ എന്നാണ് ഒരാളുടെ കമന്റ്. മഞ്ജുവിന്റെ പിന്നില്‍ ഇരുന്നു ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു അപ്പൂപ്പനെ കൂടിയാണ്. ”ബാക്കിലിരിക്കുന്ന അപ്പൂപ്പന്‍ കലിപ്പിലാണല്ലോ” എന്നാണ് പേളി മാണി അടക്കം പലരും കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു ഫുഡ് വ്ളോഗിംഗ് തുടങ്ങിയോ എന്നും പലരും ചോദിക്കുന്നുണ്ട്.

അതേസമയം, വെട്രിമാരന്റെ തമിഴ് ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിനൊപ്പം മഞ്ജു എത്തുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. മനു ആനന്ദിന്റെ അടുത്ത തമിഴ് ചിത്രത്തിലും മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.