ഇയര്‍ഫോണ്‍,ലോക്കറ്റ്,സ്ക്രൂ; 40 കാരന്‍റെ വയറ്റില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

മോഗ: വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40കാരന്‍റെ വയറ്റില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. പഞ്ചാബിലെ മോഗയിലാണ് സംഭവം. ഇയര്‍ഫോണ്‍,ലോക്കറ്റുകള്‍, സ്ക്രൂ, ചരടുകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്തത്.

രണ്ടു ദിവസവും കടുത്ത പനിയും വയറുവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്ന് കഴിച്ചിട്ടും വയറുവേദന മാറാത്തതിനാല്‍ വേദനയുടെ കാരണം കണ്ടെത്താന്‍ സ്കാന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കാനിംഗിൽ ഇയാളുടെ വയറ്റിനുള്ളിൽ നിരവധി ലോഹ വസ്തുക്കൾ ഉള്ളതായി കണ്ടെത്തി.മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഇവ പുറത്തെടുക്കുകയും ചെയ്തു. ഇയർഫോണുകൾ, വാഷറുകൾ, നട്ട്‌സ് ആൻഡ് ബോൾട്ടുകൾ, വയറുകൾ, രാഖികൾ, ലോക്കറ്റുകൾ, ബട്ടണുകൾ, റാപ്പറുകൾ, ഹെയർക്ലിപ്പുകൾ, ഒരു സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ എന്നിവ അദ്ദേഹത്തിന്‍റെ വയറ്റിൽ നിന്ന് പുറത്തെടുത്ത നൂറോളം വസ്തുക്കളിൽ ഉൾപ്പെടുന്നു.

ആദ്യമായിട്ടാണ് ഇത്തരമൊരു കേസ് നേരിടുന്നതെന്നും രണ്ട് വർഷമായി ഇയാൾക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രി ഡയറക്ടർ ഡോ.അജ്മീർ കൽറ പറഞ്ഞു.ശരീരത്തിൽ നിന്ന് എല്ലാ വസ്തുക്കളും നീക്കം ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർ പറഞ്ഞു. ഈ വസ്തുക്കൾ വളരെക്കാലമായി അയാളുടെ വയറ്റിൽ ഉണ്ടായിരുന്നു. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തിനാണ് അദ്ദേഹം ഇതൊക്കെ കഴിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് കുടുംബം വ്യക്തമാക്കി. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മകന് വയറുവേദനയുണ്ടെന്നും ഉറങ്ങാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. മുന്‍പ് നിരവധി ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിരുന്നുവെങ്കിലും ആർക്കും വേദനയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.