കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും

കണ്ണൂർ: മാഹിയിൽനിന്നും കർണാടകയിൽനിന്നും അനിയന്ത്രിതമായി നടക്കുന്ന ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ ഡിലർമാർ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 200-ൽ പരം പെട്രോൾപന്പുകൾ ശനിയാഴ്ച(ഇന്ന്) അടച്ചിടും. രാവിലെ ആറ് മുതൽ 24 മണിക്കൂറാണ് അടച്ചിടുക. ഓയിൽ കമ്പനികളിൽനിന്നും ഇന്ധന ബഹിഷ്കരണവും നടത്തും.
നികുതിയിലെ വ്യത്യാസംമൂലം മാഹിയിൽ പെട്രോളിന് 15, ഡീസലിന് 13, കർണാടകയിൽ ഡീസലിന് എട്ട്, പെട്രോളിന് അഞ്ച് രൂപ ഇളവിലാണ് വില്പന നടക്കുന്നത്. ക്വാറികളിലേക്കും മറ്റു വ്യാവസായിക സ്ഥാപനങ്ങളിലേക്കും ടാങ്കറുകളിലും മറ്റുമായി ദിനംപ്രതി ലക്ഷങ്ങളുടെ ഇന്ധനക്കടത്താണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു.

30-ന് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും നടത്തുമെന്ന്‌ കണ്ണൂർ ഡിസ്ട്രിക്ട്‌ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ടി.വി.ജയദേവൻ, ജന.സെക്രട്ടറിമാരായ എം.അനിൽ, കെ.വി.രാമചന്ദ്രൻ, സി.ഹരിദാസ്, ഇ.എം.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.