യു.എസും യു.കെയുമല്ല; 2023ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ളത് ഈ അഞ്ച് രാജ്യങ്ങളിൽ

വിദേശ കുടിയേറ്റ മേഖല ഒരേസമയം പ്രതിസന്ധിയും, പ്രതീക്ഷയും നേരിട്ട വര്‍ഷമാണ് 2023. യു.എസ്, യു.കെ, കാനഡ, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ എന്നിവ തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ കണിശത വരുത്താന്‍ തീരുമാനിച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതേസമയം കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, അയര്‍ലാന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദേശ ജീവിതം സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസകരമാവുന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഒരു കാലത്ത് യു.കെയു, അമേരിക്കയുമൊക്കെയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരവും ഉയര്‍ന്ന ശമ്ബളവും, ജീവിത നിലവാരവുമൊക്കെയാണ് പലരെയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിമാനം കയറാന്‍ പ്രരിപ്പിച്ച പ്രധാന ഘടകം.എങ്കിലും ഒരു രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും സാമ്ബത്തിക സ്ഥിരതയും ജനങ്ങള്‍ക്ക് കുടിയേറ്റക്കാരോടുള്ള സമീപനവും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ വിദേശത്തേക്ക് വിമാനം കയറുന്നതിന് മുമ്ബ് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഒരു രാജ്യം മുന്നോട്ട് വെക്കുന്ന തൊഴിലവസരങ്ങള്‍ തന്നെയാണ് നമ്മള്‍ ആദ്യം ലക്ഷ്യം വെക്കേണ്ടത്.

2023ല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള രാജ്യങ്ങൾ: 2023ലേക്കെത്തുമ്ബോള്‍ ഇന്ത്യക്കാരുടെ കുടിയേറ്റ ചിന്തകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നിന്ന് മാറി മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ കൂടി പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തൊഴില്‍, ശമ്ബളം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, യു.എ.ഇ എന്നീ അഞ്ച് രാജ്യങ്ങളാണ് 2023ലെ ഹോട്ട് പിക്കുകള്‍. സ്റ്റഡി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങളാണിവ.

അതുകൊണ്ട് തന്നെ ഐ.ടി, നിര്‍മ്മാണ മേഖല, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ വമ്ബന്‍ തൊഴിലവസരങ്ങളാണ് കൊറിയ മുന്നോട്ട് വെക്കുന്നത്. വിദേശികളെ സംബന്ധിച്ച്‌ താമസച്ചെലവിലും ചില വ്യത്യാസങ്ങള്‍ കാണാനാവും. രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരം തലസ്ഥാനമായ സിയോളാണ്. ഒരു മാസം ഏകദേശം 1206.35 യു.എസ് ഡോളറാണ് (1ലക്ഷം ഇന്ത്യന്‍ രൂപ) സിയോളിലെ ശരാശരി ജീവിതച്ചെലവ്. ഇനി ശമ്ബളമാണെങ്കില്‍ ബിരുദധാരികള്‍ക്ക് ശരാശരി 1,711,500 കൊറിയന്‍ വോണ്‍ (1,12000 ഇന്ത്യന്‍ രൂപ) മുതലാണ് ലഭിക്കുന്നത്.

Glassdoor പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എഞ്ചിനീയര്‍മാര്‍ക്ക് ജര്‍മ്മനിയില്‍ ശരാശരി പ്രതിവര്‍ഷം 65000 യു.എസ് ഡോളറിനടുത്ത് ശമ്ബളം ലഭിക്കുമെന്നാണ് പറയുന്നത്. അതേസമയം ഐ.ടി മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 60000 ഡോളറിനടുത്തും ശരാശരി ശമ്ബളയിനത്തില്‍ ലഭിക്കും. (അതായത് 50 ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ). ഇനി ജീവിതച്ചെലവിന്റെ കാര്യത്തിലാണെങ്കില്‍ 990 യു.എസ് ഡോളറാണ് ആഴ്ച്ചയില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് 10000 ഇന്ത്യന്‍ രൂപക്കടുത്ത്.തൊഴിലിനുള്ള ശമ്ബള നിരക്കിന്റെ കാര്യത്തിലും മെച്ചപ്പെട്ട സാധ്യതകളാണ് ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നത്. ബിരുദധാരികള്‍ക്ക് ശരാശരി 53,084 യു.എസ് ഡോളര്‍ നിരക്കിലാണ് പ്രതിവര്‍ഷ ശമ്ബളം ലഭിക്കുക. (ഏകദേശം 40 ലക്ഷം ഇന്ത്യന്‍ രൂപക്ക് മുകളില്‍).

വര്‍ഷത്തില്‍ ഏകദേശം 54630 യു.എസ് ഡോളറാണ് (45 ലക്ഷം ഇന്ത്യന്‍ രൂപ) കാനഡയിലെ ശരാശരി ശമ്ബള നിരക്ക്. ഇതിന് വിപരീതമായി കേവലം ശരാശരി 11,120 യു.എസ് ഡോളര്‍ (10 ലക്ഷം) മാത്രമാണ് കാനഡയുടെ പ്രതിവര്‍ഷ ജീവിതച്ചെലവ്. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയാല്‍ എന്നിവിടങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന ജോലി സാധ്യതകളുള്ളതെന്നാണ് റിപ്പോര്‍ട്ട്.എഞ്ചിനീയറിങ്, നിര്‍മ്മാണ മേഖല, ഫിനാന്‍സ് എന്നീ മേഖലകളിലേക്കാണ് വ്യാപകമായ തൊഴിലവസരങ്ങളുള്ളത്. സമീപ കാലത്തായി ആഗോള ബിസിനസ് കേന്ദ്രമായി വളര്‍ന്ന യു.എ.ഇയിലേക്ക് വ്യാപകമായി ഇന്ത്യക്കാരുടെ കുടിയേറ്റവും നടക്കുന്നുണ്ട്. മാത്രമല്ല യു.എ.ഇയില്‍ പണിയെടുക്കുന്ന വിദേശികള്‍ക്ക് നികുതിയിനത്തിലും ഇളവുകള്‍ ലഭ്യമാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.