ആധാർ കാർഡ് കയ്യിൽ ഉണ്ടെങ്കിൽ ഇനി പാൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കേണ്ട; ഞൊടിയിടയിൽ ഇ പാൻ ഡൗൺലോഡ് ചെയ്യാം

സാധാരണ നിലയില്‍ അപേക്ഷിച്ച്‌ ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് പാന്‍ കാര്‍ഡ് ലഭിക്കുക. എന്നാല്‍ ഓണ്‍ലൈനിലൂടെ ഞൊടിയില്‍ ഇ- പാന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആധാര്‍ നമ്ബര്‍ വേണം എന്നത് മാത്രമാണ് ഇ- പാന്‍ എളുപ്പം കിട്ടാന്‍ വേണ്ട നിബന്ധന. ഡിജിറ്റല്‍ ആയി സൈന്‍ ചെയ്തിരിക്കുന്ന ഇ- പാന്‍ സൗജന്യമായി ലഭിക്കുന്നതിനുള്ള സൗകര്യമാണ് ആദായനികുതി പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നത്.ആധാര്‍ ഇ- കെവൈസി ഉപയോഗിച്ച്‌ പാന്‍ ഓണ്‍ലൈനായി അപ്‌ഡേറ്റും ചെയ്യാം.

ചെയ്യേണ്ടത് ഇങ്ങനെ

ആദ്യം ആദായനികുതി വകുപ്പിന്റെ ഇ- ഫയലിങ് പോര്‍ട്ടലായ https://www.incometax.gov.in/iec/foportal/ സന്ദര്‍ശിക്കുക.

ഇന്‍സ്റ്റന്റ് ഇ- പാനില്‍ ക്ലിക്ക് ചെയ്യുക

ഇ- പാന്‍ പേജില്‍ ഗെറ്റ് ന്യൂ ഇ- പാനില്‍ ക്ലിക്ക് ചെയ്യുക

ന്യൂ ഇ- പാന്‍ പേജില്‍ 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കുക

ചെക്ക് ബോക്‌സിലെ ഐ കണ്‍ഫോം തെരഞ്ഞെടുത്ത ശേഷം ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക.

ഒടിപി വാലിഡേഷന്‍ പേജില്‍ ഒടിപി നല്‍കുക (മൊബൈല്‍ നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം)

ചെക്ക് ബോക്‌സ് തെരഞ്ഞെടുത്ത് ആധാര്‍ വിശദാംശങ്ങള്‍ വാലിഡേറ്റ് ചെയ്ത ശേഷം മുന്നോട്ടുപോകുക.

അക്ക്‌നോളജ്‌മെന്റ് നമ്ബറോട് കൂടിയ സന്ദേശം ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.