മടക്കിമല: ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയുടെയും മീലാദ് ആഘോഷ സംഘാടക സമിതിയുടെയും നേതൃത്വത്തിൽ മടക്കിമല ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന ഇശൽ റബീഅ് മീലാദ് ആഘോഷ പരിപാടിയ്ക്ക് ആശംസകൾ നേരാൻ മടക്കിമല ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എത്തിയത് മാതൃകയായി.അമ്പല കമ്മിറ്റി അംഗങ്ങളായ സജീവൻ പോക്കാട്ട്, മുരളീധരൻ മാസ്റ്റർ,ശശീദ്രൻ, ജയദേവൻ, മണി എന്നിവർ മധുരം നൽകി മീലാദ് റാലിയെ വരവേറ്റു.
മഹല്ല് കമ്മിറ്റി അംഗങ്ങളായ എം മുഹമ്മദലി, എൻ ടി ബീരാൻ കുട്ടി,എൻ പി കുഞ്ഞി മൊയ്തീൻ ഹാജി, കെ സി മൊയ്തീൻ ഹാജി, കെ എ നാസർ മൗലവി, മുസ്തഫ ബാഖവി, മുഹമ്മദ് വടകര, ചേക്കു ഉള്ളി വീട്ടിൽ, ഇസ്മായിൽ പോത്തൻകോടൻ, സി അബ്ദുൽ ഖാദിർ, ഡോ: കാതിരി ഉസ്മാൻ, പി കബീർ, അഷ്റഫ് ചിറക്കൽ, സിറാജ് പി, അബ്ദുറഹ്മാൻ കോളായി, പി പി അലി മുത്തു, ബഷീർ കണ്ണമ്പറ്റ,പി പി സൈദ്, അഷ്റഫ് നെച്ചിയൻ, നൗഷാദ് പാടത്ത് പീടിക, എൻ ടി സൈദ് മോയിൻ കരിമ്പനക്കൽ എന്നിവർ ചേർന്ന് അമ്പല കമ്മിറ്റി ഭാരവാഹികളെ സ്വീകരിച്ചു. മഹല്ല് ഖത്തീബ് ശുഐബ് യമാനി സ്വാഗതവും അഡ്വ: എം സി എം ജമാൽ നന്ദിയും പറഞ്ഞു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







