അമൃത കലശയാത്ര സംഘടിപ്പിച്ചു

ആസാദി കാ അമൃത് മഹോത്സവ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നെഹ്റു യുവ കേന്ദ്ര വയനാട്, എന്‍.സി. സി യൂണിറ്റ്, എന്‍.എം.എസ്.എം ഗവ.കോളേജ്, ജവഹര്‍ നവോദയ വിദ്യാലയം എന്നിവരുടെ സഹകരണത്തോടെ ലക്കിടിയില്‍ അമൃത കലശയാത്ര സംഘടിപ്പിച്ചു. പുല്‍വാമ രക്തസാക്ഷി ധീരജവാന്‍ വി. വി. വസന്തകുമാറിന്റെ വീട്ടില്‍ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെ ചടങ്ങില്‍ ആദരിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രാജ്യവ്യാപകമായി നടക്കുന്ന ക്യാമ്പെയിനിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ച് ഒക്ടോബര്‍ അവസാനം ഡല്‍ഹിയിലെത്തിച്ച് നാഷണല്‍ വാര്‍ മെമ്മോറിയലിന് സമീപം അമൃത ഉദ്യാനം നിര്‍മ്മിക്കും. സെപ്റ്റംബര്‍ 30നകം ഗ്രാമങ്ങളില്‍ നിന്നുമുള്ള മണ്ണ് ശേഖരണം പൂര്‍ത്തിയാകും. ഒക്ടോബര്‍ മാസത്തില്‍ ബ്ലോക്ക്തല കാമ്പെയിന്‍ നടക്കും. തുടര്‍ന്ന് രാജ്യത്തെ 7500 ബ്ലോക്കുകളില്‍ നിന്നും മണ്ണുമായി നെഹ്റു യുവ കേന്ദ്ര വോളന്റിയര്‍മാര്‍ ദേശീയ തലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ

പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവം; എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു.

കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ എൻ.ജി. അസോസിയേഷൻ പഞ്ചായത്ത് ജോ: ഡയറക്ടറുടെ കാര്യാലയത്തിന്

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല -ജില്ലാ കളക്ടര്‍

വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ

സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍

തൊഴില്‍ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം

WAYANAD EDITOR'S PICK

TOP NEWS

വയനാട് ദുരന്തം: വീട് നഷ്ടപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു.

കൽപ്പറ്റ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതര്‍ക്കായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾ കൈമാറുവാൻ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ സ്വീകരിച്ചു. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം…
Kalpetta

മാനന്തവാടി ബ്ലോക്ക്‌ ഭരണസമിതിക്ക് ക്ഷേമപത്രം കൈമാറി

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളേയും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ക്ഷേമപത്രം നൽകി അനുമോദിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്…
Mananthavadi

ബോധവൽക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി

മേപ്പാടി : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി മൂപ്പൻസ് നേഴ്സിങ് കോളേജിൽ വനവത്കരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നീ പരിപാടികളും ബോധവൽക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും…
Kalpetta

പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 144.9…
Kerala

പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവം; എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു.

കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ എൻ.ജി. അസോസിയേഷൻ പഞ്ചായത്ത് ജോ: ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ. ടി…
Kalpetta

RECOMMENDED

പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67…

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ…

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു ഗ്രൂപ്പ്…

“മാറിമാറി വിവാഹം കഴിച്ചത് സ്നേഹം കിട്ടാൻ; എന്നെ പുറത്തുവിട്ടാൽ ഇനിയും തെറ്റാവർത്തിക്കും”: 10 പേരെ വിവാഹ തട്ടിപ്പിന് ഇരയാക്കിയ മലയാളി യുവതി പറയുന്നത് ഇങ്ങനെ…

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍…

വീണ്ടും ഇടിവ്; സ്വര്‍ണവില ഇന്നും കുറഞ്ഞു.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന്…

കല്ല്യാണം കളറാക്കാൻ ഇനി കെഎസ്‌ആര്‍ടിസി

ആനവണ്ടിയില്‍ കല്ല്യാണ ട്രിപ്പ് പോയാലോ കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസ്സുകളെ കൂടുതല്‍…

യുവതിക്കൊപ്പം പത്തനംതിട്ടയിലെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്

യുവതിക്കൊപ്പം ലോഡ്‌ജില്‍ മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്ബഴയില്‍ ശനിയാഴ്‌ച്ച വൈകിട്ടാണ്‌ സംഭവം. ആലപ്പുഴ ആദിക്കാട്ടുക്കുളങ്ങര മുട്ടാലി വടക്കേതില്‍ മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന്…

പ്രസവത്തെ തുടർന്ന് രക്തസ്രാവം: ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി; തിരുവല്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കല്‍…

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള…

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *