തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. വയനാട് ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള സല്യൂട്ട് സ്വീകരിച്ചു. മൗണ്ട് താബോർ ദയറാ സ്ഥാപനങ്ങളുടെ സെക്രട്ടറി റവ.ഫാ. ഫിലിപ്പ് മാത്യൂസ് ഉപഹാര സമർപ്പണം നിർവഹിച്ചു.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ